തരൂരിന്റെ ഭാവി മന്‍മോഹന്റെ കൈകളില്‍

തരൂരിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയതോടെ കോണ്‍ഗ്രസും യുപിഎ സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. വെള്ളിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയോഗം തരൂരിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കാന്‍ വിമുഖത കാണിച്ചത് പ്രതിസന്ധിയുടെ ആഴമാണ് സൂചിപ്പിക്കുന്നത്,
രാജി സംബന്ധിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ ്മടങ്ങിയെത്തിയശേഷം ഉചിതമായ തീരുമാനമെടുക്കട്ടെയെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. വിവാദം സംബന്ധിച്ച എല്ലാ വിശദാംശങ്ങളും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു കോണ്‍ഗ്രസ് ഉന്നതവൃത്തങ്ങള്‍ സൂചിപ്പിച്ചു.
അതേസമയം, തരൂര്‍ രാജിവയ്ക്കണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട ബിജെപിയും ഇടതുപാര്‍ട്ടികളും പ്രക്ഷോഭം ശക്തമാക്കിയിട്ടുണ്ട്. ഐപിഎല്‍ ലേലം നടക്കുമ്പോള്‍ തരൂരിന്റെ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ജേക്കബ് ജോസഫ് സ്ഥലത്തുണ്ടായിരുന്നുവെന്ന് ബിജെപി വക്താവ് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. വിവാദം സംബന്ധിച്ചു സംയുക്ത പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.












Click it and Unblock the Notifications