തരൂര്‍: കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചേരുന്നു

വൈകിട്ട് 6.30ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ തരൂരിന്റെ വിധി നിര്‍ണയിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. യോഗത്തിന് മുമ്പായി ശശി തരൂര്‍ പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിയ്ക്കും.
വിദേശപര്യടനം പൂര്‍ത്തിയാക്കി ഞായറാഴ്ച ഉച്ചയോടെ പ്രധാനമന്ത്രി മടങ്ങിയെത്തി യെങ്കിലും ഐപിഎല്‍ വിവാദം സംബന്ധിച്ച കൂടിക്കാഴ്ചകള്‍ അദ്ദേഹം നടത്തിയില്ല. തിങ്കളാഴ്ച പാര്‍ലമെന്റില്‍ ഈ വിഷയം വീണ്ടും ഉന്നയിക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കന്ന സാഹചര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവസാന ദിനമെന്ന നിലയിലാണ് നിര്‍ണായകമായ കൂടിയാലോചനകള്‍ പ്രധാനമന്ത്രി നടത്തുന്നത്.
പ്രതിപക്ഷം പാര്‍ലമെന്റില്‍ ബഹളം തുടരുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സഭയില്‍ സ്വീകരിയ്‌ക്കേണ്ട പ്രതിരോധ നടപടികളെപ്പറ്റി യോഗം തീരുമാനമെടുക്കും.
ശശി തരൂരിന്റെ ഭാവി തീരുമാനിയ്ക്കുന്നതില്‍ കേന്ദ്രമന്ത്രിമാരായ പ്രണബ് മുഖര്‍ജിയും എ.കെ ആന്റണിയും നല്‍കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമായിരിക്കുമെന്ന് സൂചനകളുണ്ട്.
ശശി തരൂര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസിലെ ഒരുവിഭാഗം ആവശ്യമുയര്‍ത്തിയിട്ടുണ്ട്. വിവാദത്തെക്കുറിച്ച് തരൂര്‍ നല്‍കിയ വിശദീകരണം പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും ദഹിച്ചിട്ടില്ല. ഇവര്‍ ശബ്ദമുയര്‍ത്തിയാല്‍ തരൂരിന്റെ മുന്നോട്ടുള്ള പ്രയാണം ദുര്‍ഘടമാവുമെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications