Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡനാരോപണം; ബ്രിട്ടീഷ് യുവതി കുരുക്കില്‍

ലണ്ടന്‍: ദുബയില്‍ വച്ച് താന്‍ മാനഭംഗത്തിനിരയായെന്ന് പരാതിപ്പെട്ട ബ്രിട്ടീഷ് യുവതി നിയമക്കുരുക്കില്‍. കൂട്ടുകാര്‍ക്കൊപ്പം രാത്രിയില്‍ പാര്‍ട്ടി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ കാറില്‍ ലിറ്റ് വാഗ്ദാനം ചെയ്ത് ഒരാള്‍ തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു ഇവരുടെ പരാതി.

എന്നാല്‍ തനിയ്‌ക്കൊപ്പം ശയിക്കാമെന്ന് യുവതി സമ്മതം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് താന്‍ ഇതിന് മുതിര്‍ന്നതെന്നാണ് യുവാവ് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ യുവതിയുടെ നില പരുങ്ങലിലായി. കളവു പറഞ്ഞതിനും പരപുരുഷനൊപ്പം ശയിച്ചതിനും ഇവര്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചേയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

തന്റെ വാദം ഇവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദുബയിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. ദുബയ് മറീനയില്‍ വച്ച് കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചശേഷം വീട്ടിലേയ്ക്ക് തിരിച്ചുപോവുകയായിരുന്ന യുവതിയ്ക്ക്് ഇയാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവത്രേ.

യുവതി ഇയാള്‍ക്കൊപ്പം കാറില്‍ കയറുകയും ചെയ്തു. ഇയാള്‍ തന്നെ പിന്നീട് വിജനമായ ഒരിടത്ത് കൊണ്ടുപോയി ആക്രമിച്ചു, പിന്നീട് ഫഌറ്റില്‍ കൊണ്ടുവിടുന്നതിന് മുമ്പായി കാറില്‍ വച്ചും പീഡിപ്പിച്ചു എന്നെല്ലാമാണ് പരാതിയില്‍ പറയുന്നത്.

സംഭവത്തെത്തുടര്‍ന്ന് പുലര്‍ച്ചെ 3.20ന് ഇവര്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നുവെന്ന് കോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. കോടതിയില്‍ നടന്ന വാദത്തിനിടെ താന്‍ മദ്യപിച്ചിരുന്നതായി യുവതി സമ്മതിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഒരു ഇരയുടെ പരിഗണനയാണ് കോടതി ഇവര്‍ക്ക് നല്‍കുന്നത്. എന്നാല്‍ ആരോപണം ശരിയല്ലെന്ന് തെളിഞ്ഞാല്‍ കോടതി ഇവര്‍ക്കെതിരെ ശിക്ഷ വിധിച്ചേയ്ക്കും മദ്യപിക്കുകയെന്നതുതന്നെ ദുബയിലെ നിയമപ്രകാരം കുറ്റമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+