തച്ചങ്കരിയുടെ സസ്‌പെന്‍ഷന് സ്റ്റേ

തച്ചങ്കരിയെ ഉടന്‍ സര്‍വീസില്‍ തിരിച്ചെടുക്കാനും െ്രെടബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ ഏപ്രില്‍ 28ന് വാദം കേള്‍ക്കും. ഇതിനുള്ളില്‍ സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം നല്‍കാനും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സസ്‌പെന്‍ഷന്‍ നടപടിയ്‌ക്കെതിരെ ടോമിന്‍ തച്ചങ്കരി നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി സിബി മാത്യൂസ് ആണ് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനുപിന്നാലെ ഡിജിപിയും തച്ചങ്കരിക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് വിദേശ യാത്ര നടത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സിഎടിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്നോട് വിവേചനപരമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്ന് തച്ചങ്കരി ആരോപിച്ചിരുന്നു. ഇതിനു മുമ്പും മറ്റു പല ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരും അനുമതയില്ലാതെ വിദേശയാത്ര നടത്തിയെങ്കിലും അവര്‍ക്കെതിരെ നടപടി എടുത്തില്ലെന്നും തച്ചങ്കരി ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതേസമയം തച്ചങ്കരിയ്ക്ക് ഏതു പോസ്റ്റാണ് നല്‍കേണ്ടതെന്ന കാര്യത്തില്‍ കോടതി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.












Click it and Unblock the Notifications