തരൂരിനെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്ററുകള്‍

വിമാനത്താവളത്തില്‍ നിന്നും നൂറോളം വാഹനങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ഡിസിസി ഓഫീസിലേയ്ക്ക് ആനയിക്കുക. തിരുവനന്തപുരത്തെ പൗരാവലിയും ഓണ്‍ലൈന്‍ കൂട്ടായ്മയും തരൂരിന് സ്വീകരണം നല്‍കുന്നുണ്ട്.
മുതിര്‍ന്ന നേതാവ് കെ കരുണാകരനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശശി തരൂര്‍ വരുന്നതിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ചിലതെല്ലാം തരൂരിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ളതാണെങ്കില്‍ മറ്റുചിലത് അദ്ദേഹത്തെ കളിയാക്കിക്കൊണ്ടുള്ളതാണ്. സുഹൃത്ത് സുനന്ദാ പുഷ്‌കറുമൊത്ത് നില്‍ക്കുന്ന തരൂരിന്റെ ചിത്രത്തോടെയാണ് എഐവൈഎഫ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
സാംസ്‌കാരിക കേരളം തരൂരിന്റെ സംസ്‌കാരം സ്വീകരിക്കണോ എന്നാണ് പോസ്റ്ററിലെ ചോദ്യം, അഴിമതി ആരോപണവിധേയനായ തരൂര്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications