Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരനും പത്മജയും ഏറ്റുമുട്ടുന്നു

K Muraleedharan
തിരുവനന്തപുരം: കെ കരുണാകരന്റെ പിന്‍ഗാമിയായി മകള്‍ പത്മജയെ പ്രഖ്യാപിക്കുന്ന പ്രമേയത്തിനെതിരെ കെ മുരളീധരന്‍.

ശനിയാഴ്ച കരുണാകരന്റെ വസതിയിയില്‍ ചേര്‍ന്ന ഗ്രൂപ്പ് യോഗമാണ് കരുണാകരന്റെ പിന്‍ഗാമിയായി പത്മജയെ പ്രഖ്യാപിക്കുന്ന പ്രമേയവും പാസാക്കിയത്. എന്നാല്‍ പത്മജയ്ക്കു കരുണാകരന്റെ പിന്‍ഗാമിയാകാനുള്ള പാരമ്പര്യമില്ലെന്ന് കെ. മുരളീധരന്‍ കോഴിക്കോട്ടു പറഞ്ഞു.

പിന്‍ഗാമി ആരെന്നു നിശ്ചയിക്കാനുള്ള പൂര്‍ണ ആരോഗ്യം കെ. കരുണാകരന് ഇപ്പോഴുമുണ്ട്. രാഷ്ട്രീയ പാരമ്പര്യമില്ലാത്ത പത്മജയ്ക്കു കരുണാകരന്റെ പിന്‍ഗാമിയാകാനാകില്ല.

പിതാവിനെ ബന്ദിയാക്കി അധികാരം പിടിച്ചെടുത്ത ഔറംഗസേബിന്റെ കഥ എല്ലാവരും ഓര്‍ക്കുന്നതു നന്ന്. ഔറംഗസേബിന് അധികകാലം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞില്ല. കരുണാകരന്റെ ആശയവുമായി മുന്നോട്ടുപോകുന്നവരാണ് യഥാര്‍ഥ അനുയായികള്‍.

ഞാന്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയാല്‍ വീണ്ടും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തും എന്നു പറഞ്ഞുനടന്നവരാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നത്- മുരളി പറഞ്ഞു.

ജനങ്ങളുമായി ബന്ധമുള്ള വ്യക്തികള്‍ക്കുമാത്രമേ നേതാക്കളായി നിലനില്‍ക്കാന്‍ കഴിയുകയുള്ളു. ഗ്രൂപ്പ് യോഗങ്ങളില്‍ ഒന്നിലും പങ്കെടുക്കില്ലെന്ന് പിതാവ് എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്- അദ്ദേഹം അവകാശപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+