കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോണ്‍ ചോര്‍ത്തല്‍: സഭയില്‍ ബഹളം

  • By Lakshmi
Google Oneindia Malayalam News

Parliament
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, മന്ത്രി ശരദ് പവാര്‍ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ടെലിഫോണ്‍ സംഭാഷണം കേന്ദ്ര സര്‍ക്കാര്‍ ചോര്‍ത്തി എന്ന ആരോപണത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ബഹളം.

സഭ തുടങ്ങിയ ഉടന്‍ തന്നെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ സഭാനടപടികള്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് സ്പപീക്കര്‍ ഉച്ചവരെ സഭ നിര്‍ത്തിവെയ്ക്കുന്നതായി അറിയിച്ചു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ദിഗ്‌വിജയ് സിങ് തുടങ്ങിയ നേതാക്കളുടെ ഫോണ്‍ സര്‍ക്കാര്‍ ചോര്‍ത്തിയെന്ന് 'ഔട്ട്‌ലുക്ക്' വാരികയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഐപിഎല്‍ വിവാദം സംബന്ധിച്ച രഹസ്യങ്ങളറിയാനായാണ് പവാറിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതെങ്കില്‍, ഇന്ത്യ-അമേരിക്ക ആണവകരാരില്‍ ഇടതിന്റെ നിലപാടുകളും നീക്കങ്ങളും അറിയാന്‍ വേണ്ടിയാണ് കാരാട്ടിന്റെ സംഭാഷണം ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

രാജ്യസുരക്ഷാ വിഷയത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ സാധൂകരിക്കപ്പെടുന്നുണ്ട്. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ആളുകളുടെ സ്വാകര്യതയിലെ കടന്നുകയറ്റമായ ഈ നടപടി തീര്‍ത്തും നിയമലംഘനമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

നിലവിലെ ടെലിഫോണ്‍ ചട്ടം റദ്ദാക്കി പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനുതകുന്ന പുതിയ നിയമം കൊണ്ടുവരണമെന്ന് ബിജെപി. നേതാവ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ തന്റെ ടെലിഫോണ്‍ സംഭാഷണം മധ്യപ്രദേശ് സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് ഞായറാഴ്ച രംഗത്തെത്തി. എന്നാല്‍, സര്‍ക്കാറിന്റെ ചെയ്തിയില്‍ തനിക്കൊരു ബുദ്ധിമുട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.

മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ അധാര്‍മികവും അനധികൃതവുമായ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയെന്നറിപ്പോര്‍ട്ട് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X