കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആകാശച്ചുഴി: ഒഴിവായത് വന്‍ ദുരന്തം

  • By Lakshmi
Google Oneindia Malayalam News

നെടുമ്പാശ്ശേരി: ദുബയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനം ആകാശച്ചുഴിയില്‍ പെട്ടു. വിമാനം പറത്തിയ ക്യാപ്റ്റന്റെ വൈദഗ്ദ്ധ്യത്താല്‍ വിമാനം നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞയുകുയം വന്‍ ദുരന്തം ഒഴിവാകുകയും ചെയ്തു.

ആകാശച്ചുഴിയില്‍പ്പെട്ടുണ്ടായ ആഘാതത്തില്‍ വിദേശികളുള്‍പ്പെടെ 20 യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 35,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം ചുഴിയില്‍പ്പെട്ട് 200 അടി മാത്രമാണ് താഴ്ന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

350 യാത്രക്കാരുമായി ദുബായില്‍ നിന്ന് യാത്രതിരിച്ച ഇ.കെ.530 എമിറേറ്റ്‌സ് വിമാനമാണ് അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോള്‍ ഗോവാ തീരത്തിനുസമീപം ആകാശച്ചുഴിയില്‍ പെട്ടത്. നെടുമ്പാശ്ശേരിയില്‍ എത്തുന്നതിന് 500 കിലോമീറ്റര്‍ അകലെയായിരുന്നു ഇത്.

ഞായറാഴ്ച 8.10ഓടെയാണ് വിമാനം ആകാശച്ചുഴിയില്‍ പെട്ടത്. ആകാശച്ചുഴിയില്‍ നിന്ന് പുറത്തുകടക്കുന്നതിനായി വിമാനം പെട്ടെന്ന് താഴ്ത്തിയപ്പോഴുണ്ടായ മര്‍ദ വ്യത്യാസത്തില്‍ യാത്രക്കാര്‍ഇരിപ്പിടങ്ങളില്‍ നിന്ന് തെറിച്ചുവീണു.

യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ളവരുള്‍പ്പെടെയുള്ള യാത്രക്കാരുമായാണ് വിമാനം ദുബായില്‍നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. യാത്രക്കാര്‍ പാതിയുറക്കത്തിലായിരുന്നു. ആകാശച്ചുഴിയില്‍പ്പെട്ട് വിമാനം പെട്ടെന്ന് ഉയര്‍ന്നുതാണു. ഇതോടെ യാത്രക്കാര്‍ പലരും സീറ്റില്‍ നിന്ന് തെറിച്ചുപോയി. സീറ്റ്‌ബെല്‍റ്റ് ധരിക്കാതിരുന്നവരാണ് താഴെ വീണത്.

വിമാനത്തിന്റെ മുകള്‍ഭാഗത്ത് തലയിടിച്ചാണ് അധികം പേര്‍ക്കും പരിക്കേറ്റത്. 3 പൈലറ്റുമാരുള്‍പ്പെടെ 14 ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ വൈദ്യസഹായം സജ്ജമാക്കാന്‍ പൈലറ്റ് നിര്‍ദേശിക്കുകയും ചെയ്തു.

തുടര്‍ന്നുള്ള 40 മിനിറ്റ് ഇളക്കവും പ്രശ്‌നങ്ങളുമില്ലാതെയാണു വിമാനം പറന്നതെന്നു യാത്രക്കാര്‍ ഓര്‍മിക്കുന്നു. കൊച്ചിയില്‍ ലാന്‍ഡിങ് സുഗമമായിരുന്നു. വിമാനം നിര്‍ത്തിയശേഷം ഉള്ളിലെത്തിയ മെഡിക്കല്‍ ടീം പ്രഥമ ശുശ്രൂഷ നല്‍കി.

കൂടുതല്‍ ചികില്‍സ ആവശ്യമുള്ളവര്‍ക്ക് വിമാനത്താവളത്തിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ക്ലിനിക്കില്‍ അതും ലഭ്യമാക്കി.

വിമാനം തകരാറിലായതിനാല്‍ മടക്കയാത്ര റദ്ദാക്കി. ഈ വിമാനത്തില്‍ പോകേണ്ടിയിരുന്ന യാത്രക്കാരെ ദുബായില്‍ നിന്ന് കൊണ്ടുവന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി കയറ്റിവിട്ടു.

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി വൈദ്യപരിശോധന ഉള്‍പ്പെടെ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നുവെന്നും 20 ഓളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നതെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വെസ്റ്റ് ഏഷ്യ ആന്‍ഡ് ഇന്ത്യന്‍ ഓഷ്യന്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് മജീദ് അല്‍ മൗല്ല അറിയിച്ചു.

വിമാനത്തിനു പുറത്തെ വായുപ്രവാഹത്തിന്റെ ശക്തമായ ദിശാമാറ്റത്തെയാണു വ്യോമയാന ഗതാഗതത്തില്‍ എയര്‍ പോക്കറ്റ് എന്നു വിശേഷിപ്പിക്കുന്നത്. വായുസാന്ദ്രത കുറഞ്ഞ മേഖലയില്‍ താഴേക്കുള്ള വായുപ്രവാഹത്തില്‍പ്പെട്ടു വിമാനം താഴേക്കു പതിക്കും.

പതിക്കുമ്പോഴും വിമാനം പറക്കുകതന്നെയായിരിക്കും. എന്‍ജിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാറില്ല. പക്ഷേ, സീറ്റ് ബല്‍റ്റ് ധരിച്ചിട്ടില്ലാത്ത യാത്രക്കാര്‍ക്കു വിമാനത്തിനകത്തു തെറിച്ചുവീണും മേല്‍ത്തട്ടില്‍ തലയടിച്ചും പരുക്കേല്‍ക്കാറുണ്ട്. ആകാശച്ചുഴിയില്‍പ്പെടുന്ന വിമാനം പെട്ടെന്ന് ഉയര്‍ത്തിയും വേഗം കൂട്ടിയുമാണ് പൈലറ്റുമാര്‍ പ്രശ്‌നം പരിഹരിക്കാറുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X