പ്രധാനമന്ത്രിയ്‌ക്കെതിരെ അവകാശലംഘന പ്രമേയം

അമ്പത് ബിജെപി എംപിമാര്‍ ഒപ്പിട്ട നോട്ടീസ് പാര്‍ലമെന്റ് സെക്രട്ടറി ജനറലിന് നല്‍കി. ഐപിഎല്‍, ഫോണ്‍ ചോര്‍ത്തല്‍ വിവാദങ്ങള്‍ സംബന്ധിച്ച അന്വേഷത്തിനു ജെപിസി ഉണ്ടായേക്കില്ലെന്ന് പ്രധാനമന്ത്രി തിങ്കളാഴ്ച വൈകിട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ജെപിസി ഗൗരവമേറിയ വിഷയമാണെന്നും തിരക്കിട്ട് തീരുമാനമെടുക്കാനാവില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ നിലപാട്.
പാര്‍ലമെന്റ് നടക്കുമ്പോള്‍ ഇത്രയും സുപ്രധാനമായ ഒരു കാര്യത്തെക്കുറിച്ച് പുറത്ത് അഭിപ്രായം പറയുന്നത് കീഴ്‌വഴക്ക ലംഘനമാണെന്നാണ് ബിജെപിയുടെ ആരോപണം.
ചൊവ്വാഴ്ച രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ ബിജെപി നേതാവ് സുഷമ സ്വരാജ് പ്രശ്‌നം സഭയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നിരയിലെ പലരും ബഹളം തുടങ്ങിയതോടെ സ്പീക്കര്‍ സഭ ആദ്യം 12 മണി വരെ നിര്‍ത്തിവച്ചു.
പിന്നീട് രണ്ടുമണിവരെയും വീണ്ടും സമ്മേളിച്ചപ്പോള്‍ ബഹളം നിലയ്ക്കാത്തതിനെ തുടര്‍ന്ന് ആറുമണിവരെയും നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications