Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താല്‍ ദിനത്തില്‍ ചെരുപ്പുമാലയും മൂത്രവും

ആലപ്പുഴ: ഹര്‍ത്താലിനു ജോലി ചെയ്ത ഡ്രൈവറെ ചെരിപ്പുമാലയണിക്കുകയും തലയില്‍ മൂത്രം ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം.

സിപിഎമ്മും സിഐടിയുവുമാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെഎസ്ആര്‍ടിഇഎ ജില്ലാ നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യൂണിയന്‍ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ വൈകാതെ ഇവര്‍ക്കെതിരെ നടപടിയുണ്ടാകും. പാര്‍ട്ടിയെയും സിഐടിയുവിനെയും അപമാനിക്കുന്ന തരത്തിലുള്ളതാണ് ഈ സംഭവമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നു സിഐടിയു ജില്ലാ നേതൃത്വവും വ്യക്തമാക്കി.അതേസമയം, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട യൂണിയന്‍ ഭാരവാഹികള്‍ ഒളിവിലാണ്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തതോടെയാണ് ഇവര്‍ ഒളിവില്‍ പോയത്. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടര്‍മാരായ കെഎസ്ടിഇഎ സംസ്ഥാന കമ്മിറ്റിയംഗം മധു ബി. ഗോപന്‍, ഓഡിറ്റ് കമ്മിറ്റിയംഗം പി.ഒ. മാത്യു, യൂണിറ്റ് ജോയിന്റ് സെക്രട്ടറി എസ്. രാജു എന്നിവര്‍ക്കെതിരെയാണു പൊലീസ് കേസെടുത്തത്. ഇവരെ ജോലിയില്‍ നിന്നു മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

ചേര്‍ത്തല ഡിപ്പോയിലെ എംപാനല്‍ ഡ്രൈവര്‍ എസ് ബിജു(41)വിനാണ് കഴിഞ്ഞ ദേശീയ ഹര്‍ത്താല്‍ ദിനത്തില്‍ വേദനാജനകമായ അനുഭവമുണ്ടായത്. ഹര്‍ത്താല്‍ ദിവസം പണിചെയ്തില്ലെങ്കില്‍ ജോയില്‍നിന്നും പിരിച്ചുവിടുമെന്ന് ഉത്തരവുകിട്ടിതിയനെത്തുടര്‍ന്നാണ് ബിജു ജോലിയ്‌ക്കെത്തിയത്. ബസ് ഓടിച്ച ബിജുവിനെ യൂണിയന്‍ ചെരുപ്പുമാല അണിയിക്കുകയും തലയില്‍ മൂത്രമൊഴിയ്ക്കുകയും ചെയ്യുകയായിരുന്നു.

തണ്ണീര്‍മുക്കം പഞ്ചായത്ത് 20ാം വാര്‍ഡിലെ സിപിഎം അംഗമായിരുന്നു ബിജു. നേരത്തേ സിഐടിയു യൂണിയനായ കെഎസ്ആര്‍ടിഇഎയില്‍ അംഗത്വമുണ്ടായിരുന്നു. സംഘടനയുടെ പിരിവു താങ്ങാന്‍ കഴിയാതായപ്പോഴാണത്രേ ഇയാള്‍ സിഐടിയു വിട്ട് എഐടിയുസി യൂണിയനില്‍ ചേര്‍ന്നത്. സംഭവത്തിനെതിരെ മനുഷ്യാവകാശകമ്മീഷന് പരാതി നല്‍കാനൊരുങ്ങുകയാണ് ഇദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+