നിത്യാനന്ദയ്ക്ക് 32കോടിയുടെ നിക്ഷേപം

വിവിധ ബാങ്കുകളിലായി 32 കോടി രൂപയുടെ നിക്ഷേപം നിത്യാനന്ദയ്ക്കുണ്ടെന്ന് സിഐഡി അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്.
കസ്റ്റംസ് തീരുവ വെട്ടിച്ചു രുദ്രാക്ഷമാലകളായും ചന്ദന ഉരുപ്പടികള്‍ക്കുള്ളിലാക്കിയും അമേരിക്കയില്‍ നിന്നും 24 കാരറ്റ് സ്വര്‍ണം കടത്തിയെന്ന കേസ് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അന്വേഷിക്കും.
കഴിഞ്ഞ വര്‍ഷം ബിദദി ആശ്രമത്തില്‍ നടത്തിയ ഇന്നര്‍ അവേക്കനിങ്, ലൈഫ് ബ്‌ളിസ് ടെക്‌നോളജി എന്നീ ധ്യാനയോഗങ്ങളില്‍നിന്നു മാത്രം 19.6 കോടി രൂപയാണത്രേ നിത്യാനന്ദ സമാഹരിച്ചത്.
യുഎസ്, യൂറോപ്പ്, സിംഗപ്പൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു തുടങ്ങിയ നിത്യാനന്ദ ഇംപോര്‍ട്‌സ് ആന്‍ഡ് എക്‌സ്‌പോര്‍ട്‌സിന്റെ ലാഭവിഹിതം സംബന്ധിച്ചും ആദായ നികുതി ഉദ്യാഗസ്ഥര്‍ തെളിവുശേഖരണം തുടങ്ങിയിട്ടുണ്ട്. സ്വാമിയുടെ സഹോദരങ്ങളാണു വ്യാപാര പങ്കാളികള്‍.
നിത്യാനന്ദ ട്രസ്റ്റിന്റെ പേരില്‍ രണ്ടു ബാങ്കുകളിലായുള്ള 20മുതല്‍ 25കോടിവരെയുള്ള സഖ്യയുടെ നിക്ഷേപങ്ങള്‍ ഇതിനകം തന്നെ മരവിപ്പിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ വിശാദാംശങ്ങള്‍ സിഐഡികള്‍ ശേഖരിക്കും. വിദേശത്തുനിന്നുള്ള ഏതെല്ലാം ബാങ്കുകളില്‍ നിന്നാണ് ഈ അക്കൗണ്ടുകളിലേയ്ക്ക് പണം വരുന്നതെന്നായിരിക്കും പ്രധാനമായും അന്വേഷിക്കുക.
ട്രസ്റ്റുകളുടെ പേരിലല്ലാതെ സ്വന്തം പേരിലും നിത്യാനന്ദയ്ക്ക് വന്‍ നിക്ഷേപങ്ങളുണ്ട്. ധ്യാനപീഠ ചാരിറ്റബിള്‍ ട്രസ്റ്റ്്, നിത്യാനന്ദ ധ്യാനപീഠ ട്രസ്റ്റ് എന്നിങ്ങനെ രണ്ടു ട്രസ്റ്റുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യത്തേത് 2003ലും രണ്ടാമത്തേത് 2005ലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications