കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുമ്പ് നല്‍കിയ താക്കീത് തച്ചങ്കരി മറച്ചുവച്ചു

  • By Lakshmi
Google Oneindia Malayalam News

Thachankary
കൊച്ചി: ഐജി ടോമിന്‍ തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്ത സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിയ്‌ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു.

നേരത്തേ നടത്തിയ വിദേശയാത്രയുടെ പേരില്‍ സര്‍ക്കാര്‍ നല്‍കിയ താക്കീത് തച്ചങ്കരി മറച്ചുവച്ചുവെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കേസിന്റെ വിശദാംശങ്ങളില്‍ ട്രൈബ്യൂണല്‍ തുടക്കത്തില്‍ത്തന്നെ ഇടപെട്ടുവെന്നും ഹര്‍ജിയിലുണ്ട്.

വസ്തുതകള്‍ പരിശോധിക്കാതെയാണ് സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്തതെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്തത് സര്‍ക്കാരിന്റെ അറിവേടെയാണെന്നും അതുകൊണ്ടാണ് അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാതിരുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. നിയമപരമായ മറ്റു മാര്‍ഗങ്ങള്‍ തേടാതെയാണ് തച്ചങ്കരി ട്രൈബ്യൂണലിനെ സമീപിച്ചതെന്നും 23 പേജുള്ള ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

തച്ചങ്കരി ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയെന്ന് കാണിച്ച് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്യുകയായിരുന്നു. എന്നാല്‍ തന്നെ പകവച്ച്് ഉപദ്രവിക്കുകയാണെന്ന് കാണിച്ച് തച്ചങ്കരി ട്രൈബ്യൂണലിനെ അറിയിച്ചു.

തുടര്‍ന്നാണ് സര്‍ക്കാര്‍ ത്ച്ചങ്കരിയെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കുകയാണുണ്ടായതെന്ന നിരീക്ഷണത്തദോടെ ട്രൈബ്യൂണല്‍ സസ്‌പെന്‍ഷന്‍ സ്റ്റേ ചെയ്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X