കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂരില്‍ സംഘര്‍ഷം; 50തിലധികം പേര്‍ക്ക് പരിക്ക്

  • By Ajith Babu
Google Oneindia Malayalam News

Kozhikode
കോഴിക്കോട്: കോഴിക്കോട്ട് കിനാലൂരില്‍ കെഎസ്‌ഐഡിസി പാര്‍ക്കിന്റെറോഡ് വികസന സര്‍വെ നടത്താനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാട്ടുകാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 50 ലധികം പേര്‍ക്ക് പരിക്കേറ്റു.

സര്‍വെ നടപടികള്‍ക്കായെത്തിയ ഉദ്യോഗസ്ഥരെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാരുടെ പ്രതിഷേധസംഘം തടയുകയും പോലീസിന് നേരെ ചാണകവെള്ളം ഒഴിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്.

സ്ത്രീകളടക്കം 200 ഓളം പേരാണ് സര്‍വ്വേ തടഞ്ഞത്. എന്നാല്‍ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സമരക്കാര്‍ പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും അവരുടെ വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കല്ലേറില്‍ താമരശ്ശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിക്ക് തലയ്ക്ക് പരിക്കേറ്റു. ഇതില്‍ പ്രകോപിതരായ പൊലീസ് നാട്ടുകാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജും ഗ്രനേഡ് പ്രയോഗവും നടത്തി. ഭയന്നോടി അടുത്തുള്ള വീടുകളില്‍ അഭയം തേടിയ സമരക്കാരെ പോലീസ് പിന്‍തുടര്‍ന്ന് പിടിച്ച് മര്‍ദ്ദിച്ചു. വീടുകളുടെ പരിസരത്തുണ്ടായ വാഹനങ്ങള്‍ പോലീസ് തല്ലിത്തകര്‍ത്തുവെന്നും പരാതിയുണ്ട്.

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കൂടുതല്‍ പോലീസെത്തി നാട്ടുകാരെ ഓടിച്ചു. സര്‍വെ നടപടികള്‍ ഇപ്പോള്‍ പുനരാംരംഭിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X