കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കന്‍ സംഘം: അന്വേഷണം ഇന്റര്‍പോളിന്?

  • By Super
Google Oneindia Malayalam News

Kollam
കൊല്ലം: 38 ശ്രീലങ്കന്‍ തമിഴര്‍ കൊല്ലത്ത് ലോഡ്ജില്‍ നിന്നും പിടിയിലായ സംഭവത്തിലെ അന്വേഷണം രാജ്യാന്തര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന് കൈമാറിയേക്കും. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടാണ് ലങ്കന്‍ സംഘം ഇവിടെയെത്തിയിട്ടുള്ളതെന്ന കഴിഞ്ഞ ദിവസം പിടിയിലായ ഏജന്റിനെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായിരിക്കുന്നത്.

വിശദമായ അന്വേഷണത്തിന് ഇന്റലിജന്‍സ് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ ഉടന്‍ കൊല്ലത്ത് എത്തുമെന്ന് സൂചനകളുണ്ട്. സംഘത്തിനൊപ്പം ഉണ്ടായിരുന്ന മനുഷ്യക്കടത്ത് ഏജന്റ് ഡെന്നിസിനെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിയ്ക്കുന്നത്. ഇയാളെ ഉച്ചയ്ക്കു കോടതിയില്‍ ഹാജരാക്കും.

കൊച്ചിവരെ ടൂറിസ്റ്റ് ബസിലും കൊല്ലത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലുമാണ് ഇവര്‍ എത്തിയത്.

ആസ്‌ത്രേലിയയിലേക്ക് കൊണ്ടുപോകേണ്ടവരെ വിമാനത്താവളമില്ലാത്ത കൊല്ലത്തു കൊണ്ടുവന്നതിന്റെ കാരണം അജ്ഞാതമാണ്.

യൂത്ത്‌കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഹുല്‍ഗാന്ധി തിങ്കളാഴ്ച കൊല്ലത്ത് എത്തുന്നതിനാല്‍ നഗരത്തില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് 36 തമിഴ്‌വംശജരടക്കം 38 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തെത്തുടര്‍ന്നായിരുന്നു ഇത്. 28 പുരുഷന്‍മാരും, അഞ്ചു സ്ത്രീകളും അഞ്ചു കുട്ടികളുമടങ്ങുന്നതാണ് സംഘം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X