കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ വിരമിക്കുന്നു

  • By Ajith Babu
Google Oneindia Malayalam News

KG Balakrishnan
ദില്ലി: ഇന്ത്യയിലെ പരമോന്നത നീതി പീഠത്തിന്റെ നേതൃപദവിയിലെത്തിയ ആദ്യ മലയാളി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ ചൊവ്വാഴ്ച വിരമിയ്ക്കും. മൂന്നര വര്‍ഷത്തോളം നീണ്ട സേവനത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ സുപ്രീം കോടതിയോട് വിടപറയുന്നത്.

ചീഫ്ജസ്റ്റിസ് പദവിയിലെ അവസാനദിവസമായ ചൊവ്വാഴ്ചയും അദ്ദേഹം സാധാരണപോലെ കേസുകള്‍ കേള്‍ക്കും. വൈകിട്ട് നാലിന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ കോടതിഅങ്കണത്തില്‍ സംഘടിപ്പിക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും.

ചീഫ് ജസ്റ്റിസാകുന്ന ആദ്യ മലയാളിയെന്ന പ്രത്യേകത മാത്രമല്ല, ദളിത് വിഭാഗത്തില്‍ നിന്ന് ഈ പരമോന്നത പദവിയിലെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍.

ഏറ്റവും കൂടുതല്‍കാലം സേവനമനുഷ്ഠിച്ച ചീഫ് ജസ്റ്റിസുമാരില്‍ അഞ്ചാമനായാണ് അദ്ദേഹം വിരമിക്കുന്നത്. സ്‌കൂളുകളില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ഉറപ്പാക്കിയതും ബന്ദ് നിരോധിച്ചതും ഏറ്റവും ഒടുവില്‍ നിര്‍ബന്ധിത നാര്‍ക്കോ അനാലിസിസ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചതും, ഉള്‍പ്പെടെ പൗരാവകാശങ്ങള്‍ ഉറപ്പാക്കുന്ന ഒട്ടേറെ സുപ്രധാന വിധിന്യായങ്ങള്‍ കെജി ബാലകൃഷ്ണന്റെ പേരിലുണ്ട്.

ചീഫ് ജസ്റ്റിസ് പദവി ഒഴിയുന്ന അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമീഷന്റെ അധ്യക്ഷനാക്കുമെന്നാണ് സൂചന. ഒരു വര്‍ഷത്തിലേറെയായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ജസ്റ്റിസ് എസ്എച്ച് കപാഡിയ ബുധനാഴ്ച പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X