മുസ്ലീംങ്ങള്‍ പന്നിയിറച്ചി കഴിക്കണമെന്ന് തൊഴിലുടമ
തായ്‌പേയി: മുസ്ലീം തൊഴിലാളികളെ പന്നിയിറച്ചി കഴിക്കാന്‍ നിര്‍ബ്ബന്ധിച്ച സ്ത്രീയെ പൊലീസ് അറസ്റ്റുചെയ്തു. ഇന്തോനേഷ്യയിലെ ഒരു ഗാര്‍മെന്റ് ഫാക്ടറി ഉടമയാണ് അറസ്റ്റിലായിരിക്കുന്നത്.
കമ്പനി ഭക്ഷണത്തിനൊപ്പം നല്‍കുന്ന പന്നിയിറച്ചി കഴിച്ചില്ലെങ്കില്‍ ശംബളം കുറയ്ക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് തൊഴിലാളികളുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍ തൊഴിലാളികള്‍ക്ക് നല്ല ഊര്‍ജ്ജം ലഭിക്കുമെന്നും അപ്പോള്‍ തൊഴില്‍ക്ഷമത കൂടുമെന്നും കരുതിയാണ് താന്‍ അവരോട് പന്നിയിറച്ചി കഴിക്കാന്‍ പറഞ്ഞതെന്നാണ് സ്ത്രീ പറയുന്നത്.
കോടതിയിലെത്തിയ കേസില്‍ മതവികാരംവ്രണപ്പെടുത്തിയ സ്ത്രീയ്ക്ക് കുറഞ്ഞത് എട്ടുമാസം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
തായ്‌പേയ് കൗണ്ടി മുമ്പാകെ മൂന്ന് വനിതാ തൊഴിലാളികള്‍ പരാതിനല്‍കിയപ്പോഴാണ് തൊഴിലുടമയുടെ പീഡനം പുറത്തറിഞ്ഞത്.
എട്ടുമാസത്തോളം തങ്ങളെ കൂടുതല്‍ സമയം ജോലിചെയ്യിച്ചിട്ടുണ്ടെന്നും ഇതിന് ശംബളം നല്‍കിയിട്ടില്ലെന്നും ഇവരുടെ പരാതിയില്‍ പറയുന്നു.












Click it and Unblock the Notifications