കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാം രമേശിന് ചൈനയുടെ പിന്തുണ

  • By Ajith Babu
Google Oneindia Malayalam News

Jairam Ramesh
ബെയ്ജിങ്: ചൈനയില്‍ വെച്ച് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെയും കോണ്‍ഗ്രസിന്റെയും അപ്രീതി പിടിച്ചുപറ്റിയ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് പിന്തുണയുമായി ചൈനീസ ്‌സര്‍ക്കാരും മാധ്യമങ്ങളും രംഗത്തെത്തി.

ചൈനീസ് നിക്ഷേപത്തിന്റെ കാര്യത്തില്‍ ജയറാം രമേശിന്റെ നിലപാടുകള്‍ ഇന്ത്യ പിന്തുടരണമെന്ന് ബെയ്ജിങ് ആവശ്യപ്പെട്ടു. ചൈനയിലെ പ്രധാന ദിനപത്രങ്ങളായ 'ദ ചൈന ഡെയ്‌ലി, ഗ്ലോബല്‍ ടൈംസ് തുടങ്ങിയവയാണ് ജയറാമിന്റെ നിലപാടുകളെ പിന്തുണച്ചത്.

ജയറാം രമേശിന്റെ സമീപനത്തെ വിവേകമുളളതെന്ന് ചൂണ്ടിക്കാട്ടുന്ന 'ദ ചൈന ഡെയ്‌ലിയുടെ മുഖപ്രസംഗം ഇന്ത്യ-ചൈന വ്യാപാരബന്ധത്തെ ഇന്ത്യ വിശാലവീക്ഷണത്തോടെ കാണണമെന്നും, ഇരുരാജ്യങ്ങള്‍ തമ്മിലുളള ഉഭയകക്ഷിബന്ധത്തിലെ തടസ്സങ്ങള്‍ വേരോടെ പിഴുതെറിയണമെന്നും ആവശ്യപ്പെടുന്നു. ഒരു വിശ്വസ്ത പങ്കാളിയായി ചൈനയെ കാണണമെന്നും രാഷ്ട്രീയ എതിരാളിയായി കണക്കാക്കരുതെന്നും മുഖപ്രസംഗത്തിലുണ്ട്.

സര്‍ക്കാരിന്റെ മുഖപത്രമെന്ന വിശേഷണമുളള ചൈന ഡെയ്‌ലി രാജ്യത്തെ പ്രമുഖ ഇംഗ്‌ളീഷ് ദിനപ്പത്രങ്ങളിലൊന്നാണ്. അതേ സമയം വ്യാപാരത്തെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചും ജയറാം നടത്തിയ പ്രസ്താവനകളെ പിന്താങ്ങുന്നുണ്ടെങ്കിലും ബ്രഹ്മപുത്ര നദിയെക്കുറിച്ചുള്ള ജയറാം രമേശിന്റെ പ്രസ്താവനയെ 'ദ ചൈന ഡെയ്‌ലി തള്ളിക്കളഞ്ഞിട്ടുണ്ട്.

ഇന്ത്യ-ചൈന വ്യാപാരബന്ധത്തില്‍ ഇന്ത്യ അനാവശ്യമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ചൈനയില്‍വച്ച് ജയറാം രമേശ് നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X