കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗര്‍ഭഛിദ്രം: ഭര്‍ത്താവ് ഉദ്യോഗസ്ഥയെ കൊന്നു

  • By Lakshmi
Google Oneindia Malayalam News

Murder
ബെയ്ജിങ്: ഭാര്യയെ നിര്‍ബ്ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ച കുടുംബാസൂത്രണ ഉദ്യോഗസ്ഥയെ ഭര്‍ത്താവ് കൊലപ്പെടുത്തി.

കര്‍ഷകനായ ഷാങ് ക്‌സുസോങാണ് മെയ് ഒന്നിന് ജിയാങ് ക്‌സിയോലിങ് എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്. ഇവരുടെ രണ്ട് മക്കളെയും ഷാങ് പരുക്കേല്‍പ്പിച്ചിട്ടുണ്ട്.

ഷാങ് ഒരു ദണ്ഡുമായി തന്റെ വീട്ടിലെത്തി ഭാര്യയെ അടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് ജിയാങിന്റെ ഭര്‍ത്താവ് പൊലീസിനെ അറയിച്ചിട്ടുണ്ട്. ഇരുവരും ഒരേ ഗ്രാമത്തിലാണ് താമസിക്കുന്നത്.

ജിയാങിന്റെ മര്‍ദ്ദനമേറ്റ ഇവരുടെ കുട്ടികള്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. ഇതില്‍ പെണ്‍കുട്ടി കോമ അവസ്ഥയിലാണെന്ന് പൊലീസ് പറഞ്ഞു. ഷാങിന്റെ ഭാര്യ ഗര്‍ഭം ധരിച്ചത് ചൈനയിലെ കുടുംബാസൂത്രണ നിയമത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണത്രേ ജിയാങ് അവരെക്കൊണ്ട് നിര്‍ബ്ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചത്.

ഫെബ്രുവരിമാസത്തിലാണ് ഷാങിന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ജിയാങ് ഇത് നിയമവിരുദ്ധമാണെന്നും ഗര്‍ഭഛിദ്രം നടത്തണമെന്നും ഇവരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇത് ഇവര്‍ അനുസരിക്കാത്തതിനെത്തുടര്‍ന്ന് ജിയാങ് കാര്യം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചു.

തുടര്‍ന്ന് മേലുദ്യോഗസ്ഥര്‍ ഇവരെ കാര്യം പറഞ്ഞു മനസ്സിലാക്കി ഗര്‍ഭഛിദ്രം നടത്തിച്ചു. ഇതില്‍ കുപിതനായാണ് ഷാങ് കൊലനടത്തിയത്. ചൈനയിലെ ജനപ്പെരുപ്പം കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇവിടെ കര്‍ശനമായ കുടുംബാസൂത്രണ നിയമം കൊണ്ടുവന്നത്.

ഇതുപ്രകാരം ആദ്യ കുഞ്ഞ് പെണ്‍കുഞ്ഞായിരിക്കുക, അല്ലെങ്കില്‍ കുഞ്ഞിന് അംഗവൈകല്യം ഉണ്ടാവുക എന്നീ സാഹചര്യങ്ങളില്‍ രണ്ടാമതൊരു കുഞ്ഞിന് കൂടി ജന്മം നല്‍കാം. എന്നാല്‍ ഷാങിന്റെ ആദ്യത്തെകുഞ്ഞ് ആണ്‍കുഞ്ഞാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് രണ്ടാമതൊരു കുഞ്ഞിന് അവകാശമില്ല.

ഇതിന് മുമ്പ് ഷാങ് ഒരു വധശ്രമക്കേസില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യാപിതാവിനെ കൊല്ലാന്‍ ശ്രമിച്ചതിന് ഇയാള്‍ 13വര്‍ഷം തടവനുഭവിച്ചിട്ടുണ്ടത്രേ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X