Get Updates
Get notified of breaking news, exclusive insights, and must-see stories!

സംശയരോഗം: ഭാര്യയുടെ ജനനേന്ദ്രിയം തുന്നിക്കെട്ടി

റാഞ്ചി: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയുടെ ജനനേന്ദ്രിയം തുന്നിക്കെട്ടി വീട്ടിനുള്ളില്‍ പൂട്ടിയിട്ടു. റാഞ്ചി സ്വദേശിയായ സന്നിമര്‍ മുണ്ടയെന്നാളാണ് സംശയത്തിന്റെ പേരില്‍ ഭാര്യയോട് കൊടിയ ക്രൂരത കാണിച്ചത്.

സംഭവം പുറത്തറിഞ്ഞതോടെ കാട്ടിയ സന്നിമര്‍ ഒളിവില്‍പോയിരിക്കുകയാണ്. ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയായ 21 കാരി സാബിത്രിയുടെ ആരോഗ്യനില ശസ്ത്രക്രിയയ്ക്ക് ശേഷവും ഗുരുതരമായി തുടരുകയാണ്.

സാബിത്രി മാതാപിതാക്കളുടെ വീട്ടില്‍ പോകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതാണ് മുണ്ടയെ പ്രകോപിപ്പിച്ചത്. സ്വന്തം വീട്ടില്‍ സാബിത്രിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച മുണ്ട അവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം ഇരുമ്പ് കമ്പി ഉപയോഗിച്ച് അവരുടെ രഹസ്യ ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നുവത്രേ.

പിന്നീട് വീട്ടില്‍ നിന്നും പുറത്തുപോകാതിരിക്കാന്‍ അവരെ പൂട്ടിയിടുകയും ചെയ്തു എന്നാല്‍, ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് രക്ഷപെട്ട സാബിത്രി വ്യാഴാഴ്ച മാതാപിതാക്കളുടെ അടുത്തെത്തി.

ശാരീരിക സ്ഥിതി വളരെയധികം വഷളായ സാബിത്രിയെ ധന്‍ബാദിലെ പാടലീപുത്ര മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇവര്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സാബിത്രിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുണ്ടെയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+