കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരി തീവ്രവാദികളുടെ ശംബളം വര്‍ദ്ധിപ്ചിച്ചു

  • By Ajith Babu
Google Oneindia Malayalam News

Kashmir terrorists get pay hike
ദില്ലി: പാക് അധീന കശ്മീരിലെത്തുന്ന തീവ്രവാദികളുടെയും അഭയാര്‍ത്ഥികളുടെയും ശംബളം പാക് അധികൃതര്‍ വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.

തീവ്രവാദപ്രവര്‍ത്തനങ്ങളുമായി സഹകരിയ്ക്കുന്നവര്‍ക്ക് 8000 മുതല്‍ 10,000 രൂപ വരെ നല്‍കുന്നുണ്ടത്രെ. നേരത്തേ ശരാശരി 5000 രൂപ മാത്രമേ നല്‍കിയിരുന്നുള്ളു. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അടുത്തകാലത്തായി ജമ്മു കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ശക്തി കുറഞ്ഞിരുന്നു. കൂടുതല്‍ പേരെ മേഖലയിലേക്ക് ആകര്‍ഷിക്കാനാണ് പുതിയ തീരുമാനമെന്ന് അറിയുന്നു. നിവലില്‍ 700 ഓളം പേര്‍ മാത്രമേ ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നുള്ളു.

തീവ്രവാദികള്‍ക്കു പുറമേ അധിനിവിഷ്ട കശ്മീരിലെത്തുന്ന അഭയാര്‍ഥികള്‍ക്കും ഉയര്‍ന്ന വേതനം നല്‍കി വരുന്നുണ്ട്. അഭയാര്‍ഥികളുടെ ശമ്പളം 1,800 ല്‍ നിന്നു 2,400 രൂപയാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്.

രണ്ടു പതിറ്റാണ്ടായി ആയിരക്കണക്കിന് കശ്മീരി യുവാക്കളാണ് പാക് അതിര്‍ത്തിയില്‍ തീവ്രവാദ പരിശീലന ക്യാമ്പുകളില്‍ എത്തുന്നത്. എന്നാല്‍ ഇവരില്‍ മിക്കവറും പിന്നീട് പാക് നിയന്ത്രിത അഭയാര്‍ഥി ക്യാമ്പുകളില്‍ എത്തിപ്പെടുകയാണ് പതിവ്. ചിലര്‍ പ്രദേശത്തെ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് ചെറിയ കച്ചവടവും മറ്റുമായി കഴിയും.

കീഴടങ്ങി കശ്മീരിലേക്ക് മടങ്ങി വരാനാഗ്രഹിക്കുന്നവര്‍ക്ക് ഉദാരവ്യവസ്ഥകളോടെ 2007ല്‍ ഇന്ത്യ പ്രാവര്‍ത്തികമാക്കിയ പദ്ധതി പ്രകാരം 150 പേര്‍ മടങ്ങിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X