Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രായം മറന്ന പഠനം; 94ല്‍ ഹാസെലിന് ബിരുദം

Career
കാലിഫോര്‍ണിയ: പഠിനത്തിന് പ്രായമില്ലെന്നാണ് പറയുക, ഏത് പ്രായത്തിലും പഠിയ്ക്കാം സ്ഥിരോത്സാഹം വേണമെന്നുമാത്രം. 94ാം വയസ്സില്‍ ബിരുദം നേടിക്കൊണ്ട് അമേരിക്കയിലെ ലാന്‍ ലിയാന്‍ഡ്രോ സ്വദേശിനി ഹാസെല്‍ സൊറെസും ഇത് തെളിയിച്ചിരിക്കുകയാണ്.

ഓക്‌ലന്‍ഡിലെ മില്‍സ് കോളേജില്‍നിന്ന് കലാചരിത്രത്തിലാണ് സോറെസ് ബിരുദം നേടിയിരിക്കുന്നത്. 499 സഹപാഠികള്‍ക്കൊപ്പം ശനിയാഴ്ച സാക്ഷ്യപത്രം ഏറ്റുവാങ്ങിയപ്പോള്‍ ഹാസെലിന്റെ സ്വപ്‌നം പൂവണിയുകയായിരുന്നു.

തന്റെ ജീവിതം തിരക്കേറിയതായിരന്നുവെന്നും കുറച്ചേറെ കാലം വേണ്ടിവന്നെങ്കിലും താനത് നേടിയെന്നുമാണ് ഹാസെല്‍ മുത്തശ്ശി പറയുന്നത്. ഹാസെലിന് ആറു മക്കളും അവരുടെ പേരക്കുട്ടികളും അവരുടെ കുട്ടികളുമായി 40 പേരുമുണ്ട്്.

1915ല്‍ കാലിഫോര്‍ണിയയിലെ റിച്ച്മണ്ടിലാണ് ഹാസെല്‍ ജനിച്ചത്. ഓക്‌ലന്‍ഡിലെ റൂസ്‌വെറ്റ് ഹൈസ്‌കൂളില്‍ 1932ല്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ കോളേജില്‍ ചേരണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മഹാമാന്ദ്യകാലമായതിനാല്‍ അതിനു കഴിഞ്ഞില്ല.

പിന്നെ, വിവാഹം കഴിച്ചു ഒന്നല്ല രണ്ടു വട്ടം. ആറു കുട്ടികളെ വളര്‍ത്തി. നഴ്‌സായും കാര്യപരിപാടികളുടെ സംഘാടകയായും ജോലി നോക്കി. ജോലിയില്‍നിന്ന് വിരമിച്ചപ്പോള്‍ തന്റെ സ്വപ്നം സഫലമാക്കാനും ശ്രമം തുടങ്ങി.

85ാം വയസ്സില്‍ ഹേവാഡിലെ ചാബട്ട് കോളേജില്‍നിന്ന് അസോസിയേറ്റ്‌സ് ഡിഗ്രി നേടി. ആറു വര്‍ഷമാണ് ഇവിടെ പഠിച്ചത്. 2007ല്‍ വനിതാകോളേജായ മില്‍സില്‍ ചേര്‍ന്നു.

എന്തായാലും ബിരുദം സര്‍ട്ടിഫിക്കറ്റും കൊണ്ട് വീട്ടിലിരിക്കാനാണ് ഹാസലിന്റെ തീരുമാനമെന്നാണ് ഓര്‍ക്കുന്നതെങ്കില്‍ തെറ്റി. സാന്‍ഫ്രാന്‍സിക്‌കോ ബേ ഏരിയ മ്യൂസിയത്തില്‍ ഗൈഡായി ജോലി ചെയ്യാനുള്ള തയ്യാറെടുപ്പിലാണവര്‍. അതും ശമ്പളമില്ലാതെ.

ബിരുദം നേടുന്ന രണ്ടാമത്തെ പ്രായമേറിയ വ്യക്തിയാണ് ഹാസെല്‍. ഫോര്‍ട്ട് ഹെയ്‌സ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തൊണ്ണൂറ്റഞ്ചാം വയസ്സില്‍ ബിരുദമെടുത്ത കന്‍സാസ് സ്വദേശി നോല ഓക്‌സാണ് ഇക്കാര്യത്തിലെ ഗിന്നസ് റെക്കോഡുടമ. ഇപ്പോള്‍ 98 വയസ്സുള്ള ഓക്‌സ് ഫോര്‍ട്ട്‌ഹെയ്‌സില്‍നിന്ന് ശനിയാഴ്ച ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+