കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രാ തീരത്ത് ലൈല കൊടുങ്കാറ്റിന് സാധ്യത

  • By Ajith Babu
Google Oneindia Malayalam News

Cyclone Laila satellite Picture
ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലിക്കൊടുങ്കാറ്റ് ആന്ധ്രാ-തമിഴ്‌നാട് തീരത്ത് ആഞ്ഞടിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

'ലൈല'യെന്ന് പേരിട്ടിരിയ്ക്കുന്ന കൊടുങ്കാറ്റ് ശക്തമായ മഴയ്ക്കിടയാക്കുമെന്ന് അറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയിലെ തീരദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മുഖ്യമന്ത്രി റോസയ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായവും സര്‍ക്കാര്‍ തേടിയിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് 25 വരെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ റദ്ദാക്കിയിട്ടുണ്ട്.

പടിഞ്ഞാറന്‍വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 65-75 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന 'ലൈല' കൊടുങ്കാറ്റ് അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രതീരത്തെത്തുമെന്നാണ് കരുതപ്പെടുന്നത്. ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ കടലിലിറങ്ങരുതെന്ന് മീന്‍പിടുത്തക്കാര്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

ആന്ധ്ര തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ സ്വാധീനത്തില്‍ തെക്കേ ഇന്ത്യയിലാകെ വരുന്ന 48 മണിക്കൂറില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തും ശക്തമായ മഴയുണ്ടാവുമെന്നാണ് പ്രവചനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X