Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃത്രിമ ജീവന്‍ സൃഷ്ടിച്ചു

Craig Venter, the scientist behind the research, has a contract from Exxon to apply his work to biofuels
വാഷിംഗ്ടണ്‍: ഒടുവില്‍ സൃഷ്ടികര്‍ത്താവിന്റെ കര്‍മ്മം മനുഷ്യന്‍ ഏറ്റെടുക്കുന്നു. പരീക്ഷണശാലയിലെ കൃത്രിമസാഹചര്യങ്ങളില്‍ ജീവന്റെ സൃഷ്ടി കര്‍മ്മം നടത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. അമേരിക്കയിലെ മേരിലാന്റ് റോക്ക് വില്ലിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജെ ക്രെയ്ഗ് വെന്റര്‍ ഇന്‍സിസ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

കൃത്രിമമായി ജീവന്‍ സൃഷ്ടിയ്ക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചുവെന്ന് സയന്‍സ് വാരികയാണ് റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഒരു പതിറ്റാണ്ടായി തുടരുന്ന പരീക്ഷണങ്ങളാണ് വിജയം കണ്ടിരിയ്ക്കുന്നത്. നുഷ്യ ജീനോം തിട്ടപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞന്‍ ഡോക്ടര്‍ ക്രെയ്‌സ് വെന്ററിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

ജീവരൂപത്തിന്റെ അടിസ്ഥാനഘടകമായ ജനിതക കോഡുകള്‍ കൂട്ടിയോജിപ്പിച്ചാണ് പുതിയ ജീനോം(ജനിതക ഘടന) നിര്‍മ്മിച്ചത്. ഇങ്ങനെ സൃഷ്ടിച്ച ജീനോം ഒരു ആതിഥേയ കോശത്തിലേയ്ക്ക് സന്നിവേശിപ്പിച്ച് പുതിയൊരു ഏകകോശ സൂക്ഷ്മ ജീവിയെ സൃഷ്ടിയ്ക്കുകയായിരുന്നു.

485 ജീനുകളുള്ള ഏക കോശ ജീവിയെയാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിയ്ക്കുന്നത്. ഓരോ ജീനും ഏകദേശം പത്തു ലക്ഷം ബേസ് ജോഡികളുപയോഗിച്ചാണ് നിര്‍മ്മിച്ചത്. മനുഷ്യ ശരീരത്തില്‍ ഇരുപതിനായിരത്തിലേറെ ജീനുകളാണുള്ളത്. ജൈവ ഇന്ധനങ്ങളുണ്ടാക്കുന്നവയും മാലിന്യ സംസ്‌കരണത്തിന് ശേഷിയുള്ളതുമായ പുതിയ ബാക്ടീരിയകള്‍ സൃഷ്ടിയ്ക്കാന്‍ ഗവേഷണ ഫലങ്ങള്‍ സഹായിക്കുമെന്ന് ഡോക്ടര്‍ വെന്റര്‍ പറയുന്നു.

കൃത്രിമ ജീവ കോശം നിര്‍മ്മിയ്ക്കുന്നതിന് മുന്‍പ് ഒരു ബാക്ടീരിയം ജീനോം വെന്ററുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ രൂപപ്പെടുത്തിയിരുന്നു. ഒരു ബാക്ടീരിയത്തിന്റെ ജീനോം മറ്റൊന്നിലേയ്ക്ക് മാറ്റി സ്ഥാപിയ്ക്കാന്‍ കഴിയുമെന്നും ഇവര്‍ തെളിയിച്ചു. ഈ രണ്ട് മുന്നേറ്റങ്ങളും കൂട്ടിയിണക്കിയാണ് കൃത്രിമജീവരൂപത്തിന് രൂപംനല്‍കിയത്.

പുതിയ കണ്ടുപിടുത്തം ഒരു വ്യവസായ വിപ്ലവത്തിന് തന്നെ കാരണമാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഭൂമിയുടെ നിലനില്‍പ്പിന് ഭീഷണിയാവുന്ന ഹരിത ഗൃഹവാതകങ്ങളെ ആഗിരണം ചെയ്യാന്‍ ശേഷിയുള്ള പുതിയ ജീവരൂപത്തിന്റെ നിര്‍മ്മാണത്തില്‍ ആദ്യകാല്‍വെയ്പ്പാണ് ശാസ്ത്ര്ജ്ഞര്‍ നടത്തിയിരിക്കുന്നത്. അതേസമയം കൃത്രിമ കോശങ്ങളുടെ പ്രകൃതിയിലെ പെരുമാറ്റം പ്രവചിക്കാനാകില്ലെന്നും ഭാവിയില്‍ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്ന വാദവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിട്ടുണ്ട്.

അതേ, സൃഷ്ടികര്‍ത്താവിന്റെ (പ്രകൃതി) അവതാരം മനുഷ്യന്‍ ഏറ്റെടുക്കുന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+