Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെക്കുറിച്ച് വ്യാജ വാര്‍ത്ത പരത്തിയത് എംപി?

K Muraleedharan
തിരുവനന്തപുരം: കോണ്‍ഗ്രസിലേക്കു തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പ്രകോപനപരമായ വാര്‍ത്തകളോട് പ്രതികരിച്ച് കുഴപ്പത്തില്‍ വീണുപോകരുതെന്ന് കെ.മുരളീധരന് വീണ്ടും എ.കെ. ആന്റണിയുടെ ഉപദേശം.

കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തെക്കുറിച്ച് മുരളീധരന്‍ നടത്തിയ പരസ്യപരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണിത്. മാസങ്ങള്‍ക്കുമുമ്പ് ദില്ലിയില്‍ തന്നെ കാണാനെത്തിയപ്പോള്‍ ഇതേകാര്യം താന്‍ പറഞ്ഞത് ആന്റണി ടെലഫോണ്‍ സംഭാഷണത്തില്‍ മുരളിയെ ഓര്‍മിപ്പിച്ചതായി ആന്റണിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വന്ന വാര്‍ത്തകളില്‍, മുരളി എഐസിസി സെക്രട്ടറിയാകുമെന്നും സൂചനകളുണ്ടായിരുന്നു. അത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് തന്നോടു വിരോധമുള്ളവരാണെന്നും തന്നെ തിരിച്ചെടുക്കാതിരിക്കാനുള്ള പാരയാണ് അതെന്നും മുരളി പ്രതികരിക്കുകയും ചെയ്തു.

ഇതും കൂടി ചൂണ്ടിക്കാട്ടിയാണ് ആന്റണിയുടെ വിലക്ക്. അനാവശ്യ പരസ്യ പ്രസ്താവനകള്‍ മുമ്പും ദോഷം ചെയ്തത് മറന്നുപോകരുതെന്നും ആന്റണി പറഞ്ഞു.

അതേ സമയം മുരളിക്കു വിനയാകാവുന്ന തരത്തില്‍ , എഐസിസി സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് വാര്‍ത്ത പരന്നതിനു പിന്നില്‍ മുരളിവിരുദ്ധനായ എംപിയാണെന്നു സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുരളി ഇദ്ദേഹത്തിനെതിരെ മല്‍സരിച്ചിരുന്നു.

അതിനു ശേഷം മുരളിയുടെ തിരിച്ചുവരവിനെ കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് ഈ എംപിയായിരുന്നു. മൊഹ്‌സിനാ കിദ്വായിയുമായി 31ന്റെ കൂടിക്കാഴ്ചയ്ക്കു ശേഷം ആന്റണി, മുല്ലപ്പള്ളി, വയലാര്‍ രവി എന്നിവരെയും മുരളി കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+