10 വയസ്സുകാരിയുടെ ഡോക്ടര്‍ മോഹത്തിന് തിരിച്ചടി
കാണ്‍പുര്‍: കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കേണ്ട പ്രായത്തില്‍ എംബിബിഎസ് കോഴ്‌സിന് ചേരാനുള്ള സുഷമയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. പത്താം വയസ്സില്‍ ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതി വാര്‍ത്തകളില്‍ ഇടംപിടിച്ച സുഷമയുടെ മോഹങ്ങള്‍ക്ക് കാണ്‍പൂര്‍ സര്‍വകലാശാലയാണ് തടയിട്ടത്.
പത്തു വയസ്സുകാരി മെഡിക്കല്‍ പരീക്ഷയില്‍ പങ്കെടുത്ത സംഭവം വിവാദമായതോടെ ഇതെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സര്‍വകലാശാല ഉത്തരവിട്ടുണ്ട്. പ്രവേശനപരീക്ഷയെഴുതാന്‍ 17 വയസ്സെങ്കിലും വേണമെങ്കിലുളള ചട്ടം നിലനില്‍ക്കെ പത്തുവയസ്സുകാരി പരീക്ഷയെഴുതിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് കാണ്‍പൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഹാര്‍ഷ് കുമാര്‍ സീഗാല്‍ പറ്ഞ്ഞു.
2000 ഫെബ്രുവരി ഏഴിന് ജനിച്ച സുഷമ ഏട്ടാം വയസ്സില്‍ തന്നെ പത്താം ക്ലാസ് എഴുതി റെക്കാര്‍ഡിട്ടിരുന്നു. ലക്‌നൊവിലെ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ 12ാം ക്ലാസ് പരീക്ഷയെഴുതിയതിന് ശേഷമാണ് സുഷമ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പങ്കെടുത്തത്.
ഛത്രപതി സഹുജി മഹാരാജ് സര്‍വകലാശാല മെയ് 21 നടത്തിയ പ്രവേശനപരീക്ഷ എളുപ്പമായിരുന്നുവെന്നാണ് ഈ കൊച്ചുപെണ്‍കുട്ടി പറയുന്നത്. സുവോളജി, ബോട്ടണി, കെമിസ്ട്രി തുടങ്ങിയ പേപ്പറുകളൊക്കെ നന്നായി എഴുതി എന്നാല്‍ ഫിസിക്‌സ് മാത്രം കുറച്ച് ബുദ്ധിമുട്ടായിരുന്നു-സുഷമ പറയുന്നു. എന്തായാലും എഴുതിക്കഴിഞ്ഞ പ്രവേശനപരീക്ഷയെ ഒരു ട്രയലായി കാണാനാണ് സുഷമയുടെ തീരുമാനം.
ദരിദ്രകുടുംബത്തില്‍ നിന്നുള്ള അംഗമായ സുഷമയുടെ പിതാവ് തേജ് ബഹദൂര്‍ ഒരു കൂലിപ്പണിക്കാരനാണ്. പഠിയ്ക്കുന്ന കാര്യത്തില്‍ സുഷമയുടെ സഹോദരനും ഒട്ടും മോശക്കാരനല്ല. പതിനാലാം വയസ്സുകാരനായ ശൈലേന്ദ്ര ലഖ്‌നൊ യൂണിവേഴ്‌സിറ്റിയുടെ ബിസിഎ പരീക്ഷ എഴുതി പാസായിക്കഴിഞ്ഞു.












Click it and Unblock the Notifications