പീഡനക്കേസ് 32ലക്ഷം രൂപയ്ക്ക് ഒത്തുതീര്‍പ്പാക്കി

32 ലക്ഷംരൂപ നഷ്ടപരിഹാരം നല്കിയാണ് കോടതി കേസ് ഒത്തുതീര്‍പ്പിലെത്തിച്ചത്. ജസ്റ്റിസ് അല്‍തമാസ് കബീറും എച്ച്.എല്‍. ഗോഖലേയുമടങ്ങുന്ന ബെഞ്ചാണ് കേസ് ഒത്തുതീര്‍പ്പിലെത്തിച്ചത്.
പ്രതിയായ ഡോക്ടര്‍ പ്രദീപ്ഗുപ്ത അതേ ആശുപത്രിയിലെ നഴ്‌സിനെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. കൃത്രിമ ഗര്‍ഭധാരണവും ഭീഷണിപ്പെടുത്തലും വരെ ഉള്‍പ്പെട്ടതായിരുന്നു സംഭവം.
ഡോക്ടറെ ഡിഎന്‍എ ടെസ്റ്റിന് വിധേയമാക്കണമെന്ന ഗാസിയാബാദ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് കോടതി റദ്ദാക്കി. താന്‍ മറ്റൊരാള്‍ക്ക് ദാനം നല്കിയ ബീജം നഴ്‌സ് അയാളില്‍നിന്ന് സ്വീകരിച്ച് ഗര്‍ഭിണിയായി തന്നെ കുടുക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍ ആരോപിച്ചിരുന്നത്.
ബലാത്സംഗകുറ്റം ആരോപിച്ച് പണത്തിനുവേണ്ടി തന്നെ കുടുക്കുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഡോക്ടര്‍ ഗുപ്ത നിയമവിരുദ്ധമായി വിവാഹം കഴിച്ച ഭാര്യയുമൊത്ത് തന്റെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചുവെന്നും നഴ്‌സ് പോലീസിന് മൊഴിനല്കി.
തുടര്‍ന്നാണ് കീഴ്‌ക്കോടതി ഡിഎന്‍എ ടെസ്റ്റിന് നിര്‍ദേശിച്ചത്. അഭിഭാഷകനായ അരൂപ് ബാനര്‍ജി, ആശാ നായര്‍ എന്നിവരുടെ മധ്യസ്ഥതയില്‍ ഇരുവരും പിന്നീട് ഒത്തുതീര്‍പ്പിലെത്തുകയായിരുന്നു.












Click it and Unblock the Notifications