Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞഹമ്മദിന് അഴീക്കോടിന്റെ കമന്റ്

Azhikode
തൃശ്ശൂര്‍: സ്വത്വരാഷ്ട്രീയ വിവാദം പുകയുന്നതിനിടെ പുകസ സംസ്ഥാന സെക്രട്ടറി കെഇഎന്‍ കുഞ്ഞഹമ്മദ് കുഞ്ഞഹമ്മദിന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ മറുപടി.

കുഞ്ഞഹമ്മദേ വലിയ സിദ്ധാന്തത്തില്‍ കാര്യമില്ല-എന്ന് തന്റെ സമീപത്തിരിക്കുന്ന കുഞ്ഞഹമ്മദിനെ നോക്കിയാണ് അഴീക്കോട് പറഞ്ഞത്. ഇത് സദസ്സില്‍ചിരി പരത്തുകയും ചെയ്തു.

ഞായറാഴ്ച കേരള സാഹിത്യഅക്കാദമി ഹാളില്‍ നടന്ന എന്‍ഡോവ്‌മെന്റ് പുരസ്‌കാര സമര്‍പ്പണത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്.

പുരോഗമന സാഹിത്യം എന്നത് സാഹിത്യത്തിന്റെ പുരോഗതിയല്ലെന്നും, സമൂഹത്തിന്റെ പുരോഗമനത്തിന് കാരണമാകുന്ന ആശയങ്ങളെ നല്‍കുന്ന സാഹിത്യമാവണമെന്നും സംസാരത്തിനിടെ അഴീക്കോട് പറഞ്ഞു. ഇതിനോട് അനുബന്ധമായിട്ടായിരുന്നു വേദിയിലിരിക്കുന്ന കുഞ്ഞഹമ്മദിനോടുള്ള കമന്റ്.

നാല്‌കൊല്ലം കുഞ്ഞഹമ്മദ് എന്റെ വിദ്യാര്‍ത്ഥിയായിരുന്നു. അന്നും ഇങ്ങനെയാണ്. എല്ലാം കേട്ടിരിക്കും. അച്ചടക്കമുള്ള കുട്ടിയെപോലെ ഒന്നും മിണ്ടാതിരിക്കും.

ഞാന്‍ കേറി രണ്ടടി കൊടുത്താലും സാറിന് ബുദ്ധിമുട്ടായോ എന്നേ ചോദിക്കൂ. പത്രങ്ങളിലൊക്കെ കാണുന്നത് കാര്യമാക്കേണ്ട, കുഞ്ഞഹമ്മദിനോടായി അഴീക്കോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+