കൊല്‍ക്കത്ത തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കുനേടി

Mamata Banerjee
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.

ഇടതുമുന്നണിയില്‍ നിന്ന് തൃണമൂല്‍ കോര്‍പറേഷന്‍ ഭരണം ഒറ്റയ്ക്ക് തിരിച്ചുപിടിക്കുകയായിരുന്നു. കോര്‍പറേഷനിലെ 141 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 97 വാര്‍ഡുകള്‍ തൃണമൂലും 33 വാര്‍ഡുകള്‍ ഇടതുമുന്നണിയും നേടിയപ്പോള്‍ കോണ്‍ഗ്രസ് ഏഴിടത്ത് ഒതുങ്ങി.

ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന സാള്‍ട്ട്‌ലേക്കും തൃണമൂല്‍ സ്വന്തമാക്കി. സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന പുരുലിയയിലും തൃണമൂലിനാണ് വിജയം.

15 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സാള്‍ട്ട് ലേക്ക് നഗരസഭയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകുന്നത്. ഇവിടുത്തെ 25 വാര്‍ഡുകളില്‍ 18 എണ്ണവും തൃണമൂല്‍ നേടി. ഓള്‍ഡ്മാള്‍ഡ, ദുലിയ നഗരസഭകള്‍ ഇടതുമുന്നണി കോണ്‍ഗ്രസില്‍ നിന്ന് തിരിച്ചുപിടിച്ചിട്ടുണ്ട്.

2005 ലെ തിരഞ്ഞെടുപ്പില്‍ കേവലം മൂന്ന് നഗരസഭയില്‍ മാത്രം വിജയിച്ച തൃണമൂല്‍ വന്‍തിരിച്ചുവരവാണ് നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാല്‍നൂറ്റാണ്ടിലേറെയായി അധികാരത്തിലിരിക്കുന്ന സിപിഎമ്മിനും ഇടതുമുന്നണിക്കും തിരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്

പശ്ചിമബംഗാള്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വച്ച മമതാ ബാനര്‍ജിയെ കോണ്‍ഗ്രസ് നേതാവ് പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. കോണ്‍ഗ്രസിന് സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല എന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+