വാക്കുപാലിച്ചു; കരുണാനിധി വീട് ദാനം നല്‍കി

മാതാപിതാക്കളായ മുത്തുവേലരുടെയും അഞ്ജുകം അമ്മാളുടെയും പേരിലായിരിക്കും ഈ ആശുപത്രിയെന്ന് കരുണാനിധി പറഞ്ഞു. കരുണാനിധിയുടെയും ഭാര്യദയാലു അമ്മാളുടെയും കാലശേഷമായിരിക്കും ഈ വീട് ആശുപത്രിയാക്കിമാറ്റുക.
1955 ല്‍ ശബരീശ്വര അയ്യരുടെ കൈയില്‍ നിന്നാണ് കരുണാനിധി ഈ സ്ഥലവും വീടും വാങ്ങിയത്. സിനിമകള്‍ക്ക് തിരക്കഥ എഴുതിയതില്‍ നിന്നു കിട്ടിയ പ്രതിഫലമാണ് ഇതിനായി ചെലവഴിച്ചത്. ഇന്നിപ്പോള്‍ എട്ട്‌കോടി രൂപയാണ് ഈ സ്വത്തിന്റെ വിപണിവിലയെന്ന് കരുണാനിധി പറഞ്ഞു.
1968 ല്‍ ഈ സ്വത്ത് മക്കളായ സ്റ്റാലിന്‍, അഴഗിരി, തമിഴരശു എന്നിവരുടെ പേരില്‍ കരുണാനിധി രജിസ്റ്റര്‍ ചെയ്തിരുന്നു. ആശുപത്രിയാക്കാന്‍ തീരുമാനിച്ചതോടെ മൂന്നുമക്കളും തങ്ങളുടെ ഉടമസ്ഥാവകാശം കരുണാനിധിക്ക് തന്നെ കൈമാറി.
കഴിഞ്ഞ അമ്പതുകൊല്ലമായി കരുണാനിധി ഇവിടെയും മൂന്നാമത്തെ ഭാര്യ രാജാത്തി അമ്മാളിന്റെ സിഐടി കോളനിയിലുള്ള വീട്ടിലുമായാണ് താമസം.
ഈ വീട്ടില്‍ നടന്നിട്ടുള്ള ഏറ്റവും അവിസ്മരണീയ സംഭവമേതാണെന്ന് ചോദിച്ചപ്പോള്‍ ഈ രേഖകളുടെ കൈമാറ്റമാണെന്ന് കരുണാനിധി പറഞ്ഞു.
''ഞാന്‍ അതീവ സംതൃപ്തനാണ്. ദൈവവിശ്വാസിയായിരുന്നെങ്കില്‍ എന്റെ ആത്മാവിന് സംതൃപ്തി നല്കിയ നിമിഷം എന്ന് ഞാന്‍ പറയുമായിരുന്നു. പക്ഷേ, ഈശ്വരവിശ്വാസിയല്ലാത്തതിനാല്‍ അതീവ സംതൃപ്തനാണെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ''- അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച 87ാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുന്നോടിയായാണ് കരുണാനിധി ബുധനാഴ്ച വീടിന്റെ രേഖകള്‍ കൈമാറിയത്.












Click it and Unblock the Notifications