Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിശുദിനം കുട്ടികള്‍ക്കെന്ത് നല്‍കി? നരേന്ദ്രമോഡി

Narendra Modi
മുംബൈ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ വിമര്‍ശിച്ചുകൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി രംഗത്ത്.

കുട്ടികള്‍ക്കായി നെഹ്‌റു പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ലെന്നും പാഴായിപ്പോകുന്ന ആഘോഷമാണ് ശിശുദിനമെന്നുമാണ് മോഡി പറഞ്ഞത്.

ശിശുദിനം ആഘോഷിക്കുന്നതുകൊണ്ട് ഒരു കുട്ടിയുടെ പോലും ദാരിദ്ര്യമകറ്റാന്‍ കഴിയുന്നില്ല. നെഹ്‌റുവിനു കുട്ടികളോടു വളരെ ഇഷ്ടമുണ്ടായിരുന്നതായാണു പറയപ്പെടുന്നത്.

അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ശിശുദിനമാക്കി. കുട്ടികള്‍ അദ്ദേഹത്തെ ചാച്ചാ നെഹ്‌റു എന്നു വിളിച്ചു. അങ്ങനെ ധര്‍മിഷ്ഠനായ നെഹ്‌റു എന്ന പ്രതിച്ഛായ നമ്മുടെയൊക്കെ മനസ്സില്‍ നിറഞ്ഞു. പക്ഷേ, ഇതുകൊണ്ടു കുട്ടികള്‍ക്ക് എന്തു ഗുണമാണുണ്ടായത്?-മോഡി ചോദിച്ചു.

നെഹ്‌റുവിനെക്കാള്‍ മികച്ച നേതാവായിരുന്നു ലാല്‍ ബഹദൂര്‍ ശാസ്ത്രി. ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യം അദ്ദേഹം രാജ്യത്തിനു നല്‍കി. കര്‍ഷകരെയും ജവാന്മാരെയും ഉൌര്‍ജസ്വലരാക്കുന്നതായിരുന്നു ആ മുദ്രാവാക്യം.

നെഹ്‌റുവിനെപ്പോലെ വ്യക്തിപ്രഭാവമേറിയ നേതാവായിരുന്നില്ല ശാസ്ത്രിജി. പക്ഷേ, അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഇന്ത്യ ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ റെക്കോര്‍ഡിട്ടത് -അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബിജെപി മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+