Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിവി നിഷേധിക്കുന്നത് ക്രൂരതയല്ല: കോടതി

Court Order
മുംബൈ: ടിവി കാണാന്‍ അനുവദിക്കാത്തത് ക്രൂരതയായി കാണാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. പുനെ സ്വദേശിയായ വീട്ടമ്മയുടെ വിവാഹമോചനക്കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പ്രതികരണം.

37 കാരിയായ വീട്ടമ്മയാണ് ഏറെ പരാതികളുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് തങ്ങളുടെ രണ്ടു മക്കളെയും മറാത്തി പരിപാടികള്‍ മാത്രേ കാണാന്‍ അനുവദിക്കുന്നുള്ളു, ഹിന്ദി സീരിയലുകള്‍ കാണാന്‍ ശ്രമിച്ചാല്‍ അദ്ദേഹം കേബിള്‍ കണക്ഷന്‍ വിച്‌ഛേദിയ്ക്കുന്നു.

ഇയാള്‍ മക്കളോട് നേരത്തെ കിടന്നുറങ്ങാന്‍ പറയുന്നു, മക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്നു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ടത്.

എന്നാല്‍ വീട്ടമ്മയുടെ ആവശ്യങ്ങള്‍ വിവാഹമോചനം നല്‍കാന്‍ പര്യാപ്തമല്ലെന്ന് ജസ്റ്റീസ് എ.പി.ദേശ്പാണ്ഡേ വ്യക്തമാക്കി.

തങ്ങളെ പിതാവ് തല്ലുന്നത് അനുസരണകേട് കാണിക്കമ്പോള്‍ മാത്രമാണെന്ന് മക്കള്‍ കോടതിയില്‍ മൊഴി നല്‍കിത് ജഡ്ജി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+