നടിയുടെ മരണം: ഡാന്‍സ് മാസ്റ്റര്‍ പിടിയില്‍

ചെന്നൈ കീഴ്കട്ടിലൈയില്‍ താമസിക്കുന്ന ഷാനുവാണ് ശശിരേഖയോടൊപ്പം മുറിയെടുത്തതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവാഹത്തെ ചൊല്ലി ഇരുവരും കലഹിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശശിരേഖയ്ക്ക് സിനിമാഭിനയം പഠിപ്പിച്ചു കൊടുത്തിരുന്നത് ഷാനുവായിരുന്നുവത്രെ. കൂടുതല്‍ പരിശീലനം നല്‍കാനാണ് ഫാം ഹൗസില്‍ ജൂണ്‍ ആറിന് മുറിയെടുത്തത്.
ഏഴിന് ഉച്ചയോടെ ഷാനു പുറത്തുപോയി. പിന്നീട് തിരിച്ചെത്തിയില്ല. രാത്രി ഫാം ഹൗസിലെ ജീവനക്കാര്‍ ശശിരേഖയ്ക്ക് ഭക്ഷണം നല്‍കാനായി വാതില്‍ തട്ടിയെങ്കിലും തുറന്നില്ല. ജനലിന്റെ വിടവിലൂടെ നോക്കിയപ്പോഴാണ് ശശിരേഖയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷാനു വിവാഹം കഴിയ്ക്കില്ലെന്ന ഭീതിയിലാണ് ശശിരേഖ ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. മരണത്തില്‍ അസ്വഭാവികതയില്ലെന്നും ആത്മഹത്യ തന്നെയാണ് നടന്നിട്ടുള്ളതെന്നും പോസ്റ്റ്‌മോര്‍ട്ടില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.
സിനിമാമോഹങ്ങളുമായി ശശിരേഖയും കുടുംബവും നാലുവര്‍ഷം മുമ്പാണ് ചെന്നൈയില്‍ താമസം തുടങ്ങിയത്.












Click it and Unblock the Notifications