Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട്ടില്‍ തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയില്‍ പേരണി റെയില്‍വെ സ്‌റ്റേഷന് സമീപം പാളം ബോംബ് വെച്ചു തകര്‍ത്തു. ഈ സമയത്ത് അതുവഴിവന്ന റോക്ക് ഫോര്‍ട്ട് എക്‌സ്പ്രസ് തീവണ്ടി അപകടത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

എല്‍ടിടിഇ അനുകൂല സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവസ്ഥലത്തു നിന്ന് എല്‍ടിടിഇ അനുകൂല പോസ്റ്ററുകള്‍ കണ്ടെടുത്തിട്ടുണ്ട്. മുന്‍ എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വാഴ്തത്തുന്നതും ലങ്കന്‍ പ്രസിഡന്റ് മഹീന്ദ രജപക്സെയെ വിമര്‍ശിയ്ക്കുന്നതുമായ ലഘുലേഖകളാണ് പൊലീസിന് ലഭിച്ചിരിയ്ക്കുന്നത്.

ചെന്നൈയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള പേരണി സ്‌റ്റേഷനു സമീപം ട്രാക്കില്‍ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌റ്റേഷന്‍ മാസ്റ്റര്‍ എഞ്ചിന്‍ െ്രെഡവര്‍ക്ക് അടിയന്തരമായി മുന്നറിയിപ്പ് നല്‍കിയതിനെതുടര്‍ന്ന് തീവണ്ടി പെട്ടന്ന് നിര്‍ത്തുകയായിരുന്നു. പാളം തകര്‍ന്നതിന് 200 അടി മുമ്പ് മാത്രമാണ് തീവണ്ടി നിര്‍ത്താന്‍ കഴിഞ്ഞത്.

സ്‌ഫോടനത്തില്‍ നാലടിയോളം ട്രാക്ക് തകര്‍ന്നു. 10 മണിയോടെ ഗതാഗതം പുന:സ്ഥാപിക്കാനാകുമെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. റെയില്‍വേ ഉദ്യോഗസ്ഥരും, മറ്റു പൊലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെതുടര്‍ന്ന് ഈവഴിയുള്ള തീവണ്ടി ഗതാഗം പൂര്‍ണമായി തടസ്സപ്പെട്ടു. പേള്‍ എക്‌സ്പ്രസ്, കന്യാകുമാരി എക്‌സ്പ്രസ്, മുംബൈ-മധുരൈ എക്‌സ്പ്രസ് എന്നീ തീവണ്ടികള്‍ പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+