Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍ചാട്ടം: എഡിജിപി കണ്ണൂര്‍ ജയിലില്‍

Jayanadan And Riyas
കണ്ണൂര്‍: കൊലക്കേസ് പ്രതികളായ രണ്ട് പേര്‍ തടവ് ചാടി കണ്ണൂര്‍ ജയില്‍ എഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സന്ദര്‍ശിച്ചു. ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്‍മാരുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്.

വാഹനക്കവര്‍ച്ചാക്കേസ്സിലും കൊലക്കേസിലും പ്രതിയായ കാസര്‍കോട് പനയാല്‍ പെരിയാട്ടടുക്കം സ്വദേശി ടിഎച്ച് റിയാസ് (26), തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍ (42) എന്നിവരാണ് ഞായറാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം തടവുചാടിയത്.

ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസ്സിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയാണ് ജയാനന്ദന്‍. ഇരട്ടക്കൊലക്കേസുകളില്‍ ഇയാളെ കോടതി വെറുതെവിട്ടിരുന്നു. കേരളത്തിലെയും കര്‍ണാടകത്തിലെയും വാഹന കവര്‍ച്ചയുള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസുകളിലും കൊലക്കേസ്സിലും പ്രതിയാണ് റിയാസ്. ഇവര്‍ അന്യസംസ്ഥാങ്ങളിലേക്ക് രക്ഷപ്പെട്ടിരിയ്ക്കാമെന്നാണ് പൊലീസിന്റെ നിഗമനം.

സാധാരണയില്‍് കവിഞ്ഞ സുരക്ഷയുള്ള ജയിലിലെ 10ാം ബ്ലോക്കില്‍ നിന്നാണ് തടവുകാര്‍ രക്ഷപ്പെട്ടത്. സെല്ലിന്റെ കമ്പി വളച്ച് അതിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. തടവുകാര്‍ രക്ഷപ്പെട്ടതിന്റെ പാടുകള്‍ പൊലീസ് കണെ്ടത്തിയിട്ടുണ്ട്. മതിലില്‍ ചവുട്ടി കയറിയ പാടുകളാണുള്ളത്. 120 ഏക്കര്‍ വരുന്ന ജയില്‍ വളപ്പ് പൊലീസും, ഡോഗ്‌സ്‌ക്വാഡും പരിശോധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഡപ്യൂട്ടി ജയിലര്‍ പി.കെ. സുധാകരന്‍ വാര്‍ഡര്‍മാരായ വിനീഷ് വി., അല്‍ അക്ബര്‍, എ.വി. പവിത്രന്‍, കെ.കെ. രവീന്ദ്രന്‍ എന്നിവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

രാത്രിയിലും പ്രവര്‍ത്തിക്കുന്ന നിരീക്ഷണ ക്യാമറകള്‍ ജയിലില്‍ ഉദ്ഘാടനം ചെയ്തതിന്റെ ഒരാഴ്ചയ്ക്കകമാണ് തെളിവുകളൊന്നും ശേഷിപ്പിക്കാതെ കൊടും കുറ്റവാളികള്‍ ജയില്‍ ചാടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+