സൈനികരെ കെട്ടിയ്ക്കാന്‍ ചൈനയൊരുങ്ങുന്നു

പീപ്പിള്‍ ലിബറേഷന്‍സ് ആര്‍മി ഡെയ്‌ലിയില്‍ത്തന്നെയാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. സൈനികരുടെ ഓണ്‍ലൈന്‍ ഡേറ്റിങ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവിനെ പരാമര്‍ശിച്ചുകൊണ്ടാണ് വാര്‍ത്ത വന്നത്. സൈനികര്‍ ഓണ്‍ലൈനില്‍ എന്തെല്ലാം ചെയ്യാമെന്നും ചെയ്യരുതെന്നുമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്.
2.3 ദശലക്ഷം പേരാണ് സൈന്യത്തിലുള്ളത്. പുതിയ നിയമപ്രകാരം സൈനികര്‍ ബ്ലോഗുകള്‍ പ്രസിദ്ധപ്പെടുത്താനോ ഇന്റര്‍നെറ്റില്‍ പുതിയ ജോലി തിരയാനോ ഇന്റര്‍നെറ്റ് ഡേറ്റിംഗ് നടത്താനോ പാടില്ല.
ഓണ്‍ലൈന്‍ സൗഹൃദങ്ങളില്‍ നിന്ന് പോലും സൈനികര്‍ വിട്ടു നില്‍ക്കണമെന്ന് നിബന്ധനയില്‍ പറയുന്നു. നിഗൂഢ ലക്ഷ്യമുള്ളവര്‍ സൈനികരുടെ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും ഇത് രാജ്യസുരക്ഷയ്ക്ക് തന്നെ വെല്ലുവിളി സൃഷ്ടിച്ചേക്കാമെന്നും ഉള്ളതിനാലാണ് പുതിയ നിബന്ധനകള്‍ എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
ഇതിന് പരിഹാരമെന്നോണമാണ് സൈനികരെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ഓരോരുത്തര്‍ക്കും നല്ലൊരു പങ്കാളിയെ ലഭ്യമാക്കുന്നതിനായി സൈനിക മേധാവികള്‍ തദ്ദേശ ഭരണകൂടങ്ങളുടെയും കമ്യൂണിസ്റ്റ് പാര്‍ട്ടി വനിതാ ഫെഡറേഷന്റെയും സഹായം തേടിയിട്ടുണ്ട്.
ബെജിംഗിന് ആയിരം കിലോമീറ്റര്‍ മാറി ഹെയ്‌നാന്‍ ദ്വീപ് പ്രവിശ്യയില്‍ ഒരു പാരാമിലിട്ടറി ഓഫീസര്‍ തന്റെ ടീമിലെ അവിവാഹിതര്‍ക്ക് വേണ്ടി നിരവധി സ്ത്രീകളെ പങ്കെടുപ്പിച്ച് ഒരു പാര്‍ട്ടി നടത്തിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications