സൈനികരുടെ മൃതദേഹങ്ങള്‍ വികലമാക്കി
റായ്പൂര്‍: നാരായണ്‍പൂരില്‍ 27 സിആര്‍പിഎഫുകാരെ വധിച്ച മാവോവാദികള്‍ അവരുടെ മൃതദേഹങ്ങള്‍ വികലമാക്കിയെന്ന് വെളിപ്പെടുത്തല്‍. ജവാന്‍മാരെ കൊലപ്പെടുത്തിയ ശേഷം ചില മൃതദേഹങ്ങളുടെ കഴുത്തറുത്തും തല അടിച്ചു തകര്‍ത്തുമാണ് മാവോയിസ്റ്റുകള്‍ അവരുടെ ക്രൂരത പ്രകടിപ്പിച്ചതെന്ന് പേര് പുറത്തുപറയാന്‍ തയാറാകാത്ത ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.
സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ചതിന് ശേഷം മടങ്ങുകയായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെ തൊട്ടടുത്തുള്ള മലമുകളില്‍ നിന്നുമാണ് മാവോവാദികള്‍ അക്രമിച്ചത്. വെടിയേറ്റാണ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ വ്യക്തമായിട്ടുണ്ട്. ഇവരുടെ ശരീരങ്ങളില്‍ നിന്ന് ഒട്ടേറെ വെടിയുണ്ടകള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വെടിവെച്ച് വീഴ്ത്തിയ ശേഷം മാവോവാദികള്‍ മൂന്ന് പേരുടെ കഴുത്തറത്തുവെന്നും രണ്ട് പേരുടെ തല തകര്‍ക്കുകയും ചെയ്തുവെന്ന ഞെട്ടിയ്ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിയ്ക്കുന്നത്.
സിആര്‍പിഎഫ് ജവാന്‍മാര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 15 ഓളം മാവോവാദികള്‍ കൊല്ലപ്പെട്ടുവെന്ന് സൈനികത്തങ്ങള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.












Click it and Unblock the Notifications