Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണ്ടിവന്നാല്‍ ദില്ലിയ്ക്ക് പോകും: കരുണാകരന്‍

K Karunakaran
തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനെതിരെ മുതിര്‍ന്ന നേതാവ് കെ കരുണാകരന്‍ പരസ്യമായി രംഗത്ത്.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കരുണാകരന്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും എന്നെ കാണാന്‍ വന്നിരുന്നു. അപ്പോള്‍, ഭരണഘടനപരമായി നിഷ്പക്ഷമായി തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഉമ്മന്‍ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും പറഞ്ഞിരുന്നു. എന്നാല്‍ അവര്‍ എന്നെ വന്നു കണ്ടത് നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി മാത്രമാണ്.

പാര്‍ട്ടി ഭരണഘടന പാലിക്കാതെയാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നത്. പാര്‍ട്ടിയുടെ നേതൃത്വം പിടിച്ചെടുക്കാന്‍ ചിലര്‍ ഗൂഢശ്രമം നടത്തുകയാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല-കരുണാകരന്‍ ആരോപിച്ചു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടനാ തെരഞ്ഞെടുപ്പിലുള്ള അതൃപ്തി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ അതൊന്നും പരിഗണിക്കാതെ വന്ന സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനം വിളിച്ചത്- അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിനു മുമ്പായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്കിയ വാര്‍ത്താക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തെരഞ്ഞെടുപ്പില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനം മാത്രമാണ്. പാര്‍ട്ടി ഭരണഘടന പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല.

വേണമെങ്കില്‍ പരാതിയുമായി ഹൈക്കമാന്‍ഡിനെ സമീപിക്കും. ആവശ്യമെങ്കില്‍ ഞാന്‍ തന്നെ ദില്ലിയ്ക്ക് പോകും. ഇവിടുത്തെ നേതൃത്വം ഹൈക്കമാന്‍ഡിനെ പറഞ്ഞു പറ്റിച്ചിരിക്കുകയാണ്- കരുണാകരന്‍ ആരോപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+