Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമണത്തിന് മുമ്പ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

TJ Joseph
കൊച്ചി: ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിനിരയായ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫസര്‍ ടി.ജെ ജോസഫിനെ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിയിലേക്ക് മാറ്റി.

അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. അക്രമികള്‍ അദ്ദേഹത്തിന്റെ വലതു കൈപ്പത്തി വെട്ടിമാറ്റുകയും ഇടതുകൈയ്യും കാലും വെട്ടിമുറിക്കുകയും ചെയ്തിട്ടുണ്ട്. രക്തം വാര്‍ന്ന് അവശനായ അധ്യാപകനെ ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

രാവിലെ പള്ളിയില്‍ കഴിഞ്ഞു മടങ്ങവേ മൂവാറ്റുപുഴയിലെ വീടിനു സമീപത്തുവച്ചാണ് ജോസഫിനെ ഓമ്‌നി വാനിലെത്തിയ അഞ്ചംഗ സംഘം ആക്രമിച്ചത്. ആക്രമണം നടത്തുന്നതിന് മുന്‍പ് സ്ഥലത്ത് സ്‌ഫോടനം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല പറഞ്ഞു.

പത്തോളം ആളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ജോസഫിനെ വെട്ടിയത്. തൊട്ടടുത്തായി ഏതാനും ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഭയംമൂലം ആരും ഇടപെട്ടില്ലെന്ന് സിസ്റ്റര്‍ പറഞ്ഞു. തടയാന്‍ ചെന്ന ഇവരെയും അമ്മയെയും അക്രമികള്‍ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+