ചോദ്യപ്പേപ്പര്‍ വിവാദം: അധ്യാപകന്റെ കൈവെട്ടി

ഞായറാഴ്ച രാവിലെ പള്ളിയില്‍ പോയി മടങ്ങുമ്പോള്‍ മുവാറ്റുപുഴയില്‍ വെച്ചായിരുന്നു ആക്രമണം. വാഹനത്തിലെത്തിയ ഒരു സംഘമാണ് ആക്രമണം നടത്തിയത്. കൈയ്യിന് സാരമായി വെട്ടേറ്റിട്ടുണ്ടെന്നും കൈഏതാണ്ട് ശരീരത്തില്‍ നിന്നും വിട്ടുണ്ടെന്നുമാണ് വിവരം.
ആക്രമണം നടക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഭാര്യയും ഒരു കന്യാസ്ത്രീയുമുണ്ടായിരുന്നു.എന്നാല്‍ ഒപ്പമുണ്ടായിരുന്നവരെ ആക്രമിച്ചതായി വിവരമില്ല.
കുറച്ചുനാളുകള്‍ക്ക് മുമ്പ് ബികോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരിലാണ് ജോസഫ് ആരോപണ വിധേയനായത്. മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം തയ്യാറാക്കിയതിന്റെ പേരിലായിരുന്നു വിവാദം.
ഇതിനെത്തുടര്‍ന്ന് സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളുമുണ്ടായതിനെത്തുടര്‍ന്ന് ജോസഫിനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസുണ്ട്. ഇപ്പോള്‍ ജാമ്യത്തിലാണ്.
സംഭവത്തെ തുടര്‍ന്ന് ഒട്ടേറെ മുസ്‌ലീം സംഘടനകള്‍ രംഗത്തെത്തുകയും ന്യൂമാന്‍ കോളേജില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ ജോസഫിന് മതസംഘടനകളുടെ ഭീഷണിയും നിലനിന്നിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications