മാവോവാദികള്‍ ഭാരതബന്ദിന് ആഹ്വാനം ചെയ്തു

റെയില്‍വെ, പാല്‍, ആംബുലന്‍സ്, ഫയര്‍ സര്‍വീസ് എന്നീ അത്യാവശ്യ സര്‍വീസുകളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആസാദിനെ നാഗ്പുരില്‍ നിന്ന് അറസ്റ്റ് ചെയ്തശേഷം അഡിലാബാദില്‍ കൊണ്ടുവന്നു വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണു മാവോയിസ്റ്റുകള്‍ പറയുന്നു. സമാധാനചര്‍ച്ചയ്ക്കു ശ്രമിക്കുന്നതിനിടെയാണ് വധിച്ചതെന്നും കിഷന്‍ജി ആരോപിച്ചു.
ആസാദും കൊല്ലപ്പെട്ടതോടെ 13 പൊളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ആറുപേരും തടവിലാ ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നും കിഷന്‍ജി പറഞ്ഞു.
അതേസമയം, ആസാദിനൊപ്പം വധിക്കപ്പെട്ടയാള്‍ ആരെന്നതിനെച്ചൊല്ലി അവ്യക്തത തുടരുകയാണ്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ആദ്യ ദിവസം പൊലീസ് പറഞ്ഞത്. സഹദേവന്‍ എന്നാണ് ഇയാളുടെ പേരെന്ന് രണ്ടാം ദിവസം പൊലീസ് അറിയിച്ചു. എന്നാല്‍ ഇതിനിടെ, ഫ്രീലാന്‍സ് ജേണലിസ്റ്റ് ഹേമചന്ദ്ര പാണ്ഡെയാണ് കൊല്ലപ്പെട്ടതെന്ന വാദമുയര്‍ത്തി മാവോവാദികള്‍ രംഗത്തെത്തി. ഇക്കാര്യം സ്ഥരീകരിച്ചു കൊണ്ട് പാണ്ഡെയുടെ ഭാര്യ ബബിത വാര്‍ത്താസമ്മേളനവും നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications