മദനിയെ അറസ്റ്റുചെയ്താല്‍ ബസ് കത്തിക്കുമെന്ന്

എറണാകുളം സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കളക്ടറുടെ ഓഫീസിലേക്ക് ചൊവ്വാഴ്ച കാലത്ത് 10.45 ഓടെയാണ് സന്ദേശമെത്തിയത്. ഈ സന്ദേശത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമായിട്ടില്ല.
കളക്ടറേറ്റില്‍ ഫോണ്‍ കോളുകള്‍ തിരിച്ചറിയാനുള്ള സംവിധാനം ഇല്ലാത്തതാണ് സന്ദേശത്തിന് ഉറവിടം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായത്.
കളക്ടര്‍ ഉത്തര്‍പ്രദേശില്‍ പരിശീലനത്തിന് പോയിരിക്കുകയാണ്. അതിനാല്‍ ഓഫീസിലേയ്ക്ക് വരുന്ന ഫോണുകള്‍ പ്യൂണാണ് അറ്റന്റ് ചെയ്യുന്നത്.
മദനിയുടെ അനുയായിയാണെന്ന് പറഞ്ഞയാള്‍ സന്ദേശം രണ്ടുതവണ നല്‍കിയശേഷം ഫോണ്‍ കട്ട് ചെയ്യുകയാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ജില്ലാ കളക്ടറുടെ ഓഫീസില്‍ നമ്പര്‍ തിരിച്ചറിയാനുള്ള സംവിധാനം ഇല്ലാത്തത് ഇതിനകം തന്നെ വിമര്‍ശിക്കപ്പെട്ടടിട്ടുണ്ട്.
നമ്പര്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ കാര്യമായ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മനോജ് എബ്രഹാം പറഞ്ഞു. സംസ്ഥാനത്തിനകത്തുള്ള ഫോണ്‍ കോളുകളുടെ നമ്പര്‍ എക്‌സ്‌ചേഞ്ചുകള്‍ വഴി കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കര്‍ണാടക കോടതി ബുധനാഴ്ച വാദം കേള്‍ക്കും












Click it and Unblock the Notifications