പാപ്പിനിശേരിയില്‍ കണ്ടല്‍ പാര്‍ക്കില്ലെന്ന് പി.ശശി

പാപ്പിനിശേരിയല് പാര്‍ക്കിന്റെ ബോര്‍ഡ് മാത്രമേ ഉള്ളൂ. പാര്‍ക്കില്ല. സന്ദര്‍ശനത്തിനു ഫീസുമില്ല. അവിടെ വരുന്നവരില്‍ നിന്നു 10 രൂപ വീതം സംഭാവന വാങ്ങാറുണ്ട്. ക്ഷേത്രങ്ങളില്‍ ഭണ്ഡാരം വയ്ക്കുന്നതുപോലെയാണത്.
കഷ്ടപ്പെട്ടു കണ്ടല്‍ ചെടികള്‍ സംരക്ഷിക്കുന്നവര്‍ സംഭാവന വാങ്ങുന്നു. രശീതി ഒഴിവാക്കി ഭണ്ഡാരപ്പെട്ടി വച്ചാല്‍ അതിലും കൂടുതല്‍ സംഭാവന കിട്ടും-അദ്ദേഹം പറഞ്ഞു.
കണ്ടല്‍ പാര്‍ക്ക് പൂട്ടുന്നതു സംബന്ധിച്ചു കണ്ണൂര്‍ കലക്ടര്‍ക്കു കേന്ദ്രമന്ത്രിയുടെ കത്തു കിട്ടി എന്നു മാത്രമാണു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ കേന്ദ്രമാണത്.
നിയമപരമായ വഴികളിലൂടെ തന്നെ മുന്നോട്ടു പോവും. ശക്തമായ സൊസൈറ്റിയാണ് അതിനു നേതൃത്വം നല്‍കുന്നത്. ഇത്രയൊക്കെ ചെയ്യാന്‍ കഴിഞ്ഞവര്‍ക്ക് അതു സംരക്ഷിക്കാനും കഴിയും.
കണ്ടല്‍ ചെടികള്‍ വച്ചു പിടിപ്പിക്കാനും തോടിനു മുകളില്‍ തെങ്ങു കൊണ്ടു പാലമിടാനും ആരുടെയും അനുമതി ആവശ്യമില്ല. തീരദേശ നിയന്ത്രണ നിയമമനുസരിച്ചാണെങ്കില്‍ വളപട്ടണം പാലം പോലും പൊളിക്കേണ്ടി വരില്ലേ? പയ്യാമ്പലം ബീച്ചും മുഴപ്പിലങ്ങാട് ബീച്ചും പൊളിക്കേണ്ടി വരില്ലേ- ശശി ചോദിച്ചു
സിപിഎം നേതൃത്വത്തില്‍ പാപ്പിനിശേരിയില്‍ നിര്‍മിക്കുന്ന കണ്ടല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട് അനുദിനം വിവാദം പുകയുകയാണ്.
പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയ്യാറാവില്ലെന്ന് ജില്ലയിലെ സിപിഎം നേതൃത്വം വ്യക്തമാക്കുകയും ചെയ്തതോടെയാണ് വിവാദം രൂക്ഷമായത്.
പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തടയാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം തിങ്കളാഴ്ച രാവിലെ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. കെ.സി ജോസഫ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത്.
അതേ സമയം പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് അടിയന്തിരപ്രമേയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അറിയിച്ചിരുന്നു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications