വിഎച്ച്പി നേതാവ് ഭാര്യയെ കൊന്ന് ജീവനൊടുക്കി
ലഖ്‌നൊ: വിഎച്ച്പി നേതാവ് ഭാര്യയെയും മകന്റെ ഭാര്യയെയും കൊലപ്പെടുത്തിശേഷം ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഫയ്‌സാബാദ് ജില്ലയിലെ കൊട്‌വാലിയിലാണ് സംഭവം നടന്നത്.
അറുപത്തിയൊന്നുകാരനും പ്രാദേശിക വിഎച്ച്പി നേതാവുമായ കൃഷ്ണ കുമാര്‍ അഗര്‍വാള്‍ ആണ് ഭര്യ പ്രഭാറാണി(50) മകന്റെ ഭാര്യയായ രുദ്രപ്രിയ(22)എന്നിവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്.
ആചാര്യ നഗര്‍ കോളനിയിലെ വീട്ടില്‍ വച്ചാണ് ഇയാള്‍ കൊല നടത്തിയത്. രുദ്രപ്രിയയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭാര്യയെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചുകൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ നിന്നും ഇയാള്‍ എഴുതിവച്ച ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയിട്ടുണ്ട്. ഭാര്യയെയും മരുമകളെയും കൊലപ്പെടുത്തിയശേഷം താന്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
കുടുംബപരമായ പ്രശ്‌നങ്ങളാണ് സംഭവത്തന് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തത്രയും വഷളായിരുന്നുവെന്ന് ഇയാളുടെ മകന്‍ പറയുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കൊപാതകങ്ങള്‍ നടത്തിയത്.












Click it and Unblock the Notifications