കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ നിയമസഭയില്‍ ചെരിപ്പേറ്

  • By Ajith Babu
Google Oneindia Malayalam News

Bihar MLAs get dirty, throw sandals at Speaker
പട്‌ന: ബീഹാര്‍ നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്ക് നേര്‍ക്ക് ചെരിപ്പെറിഞ്ഞു. ഇതേ തുടര്‍ന്ന് ആര്‍ജെഡി, എല്‍ജെപി അംഗങ്ങളായ 16 എംഎല്‍എമാരെ സഭയില്‍നിന്ന് സസ്‌പെന്‍ഡു ചെയ്തു.

പത്ത് ആര്‍ജെഡി എംഎല്‍എമാരും രണ്ട് എല്‍ജെപി എംഎല്‍എമാരും ഓരോ സിപിഎം, സിപിഎം എല്‍എംഎല്‍എമാരും പുറത്തായവരില്‍ഉള്‍പ്പെടുന്നു. ഇവരെ വാച്ച് ആന്‍ഡ് വാര്‍ഡുമാരുടെ സഹായത്തോടെ സ്​പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ആര്‍ജെഡി പ്രസിഡന്റ് അബ്ദുള്‍ ബാരി സിദ്ദിഖി, സഭയിലെ ആര്‍ജെഡി ഡെപ്യൂട്ടി ലീഡര്‍ ഷക്കീല്‍ അഹമ്മദ് എന്നിവരും സസ്‌പെന്റ് ചെയ്തവരില്‍ ഉള്‍പ്പെടുന്നുണ്ട്.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 80 പ്രതിപക്ഷ സമാജികര്‍ നിയമസഭയുടെ തളത്തില്‍ കഴിഞ്ഞ രാത്രി ധര്‍ണ നടത്തിയിരുന്നു. സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്നാണ് പ്രതിപക്ഷ എംഎല്‍എ മാരും എംഎല്‍സിമാരും രാജി ആവശ്യപ്പെട്ട് ധര്‍ണ നടത്തിയത്.

കര്‍ണാടകയിലെ നിയമവിരുദ്ധമായ ഖനനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ രാത്രിയും ധര്‍ണ നടത്തിയതിനുപിന്നാലെയാണ് ബീഹാറിലും രാത്രിധര്‍ണ.

സംസ്ഥാനത്ത് നടപ്പാക്കിയ 11412 കോടി രൂപയുടെ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് കഴിഞ്ഞ ദിവസം സി.എ.ജി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി രാജിവെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് ആര്‍ജെഡി പ്രഖ്യാപിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X