കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമാനുഷികനാകാന്‍ കുഞ്ഞിനെ കൊന്ന് ചോരകുടിച്ചു

  • By Lakshmi
Google Oneindia Malayalam News

ചെന്നൈ: അമാനുഷികസിദ്ധി കൈവരിക്കാനായി യുവാവ് പിഞ്ചുകുഞ്ഞിനെ തലയറുത്തുകൊന്ന് ചോര കുടിച്ചു. സംഭവത്തെത്തുടര്‍ന്ന് മാന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുന്ന അബ്ദുള്‍ ഗഫൂര്‍(26), ഭാര്യ റംല(24)എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.

മധുര ഗൗരി പാളയത്തിലെ ദര്‍ഗയില്‍ മാതാവായ ഫാത്തിമയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന അബ്ദുള്‍ യൂസഫ് എന്ന ഒന്നരവയസുകാരനെ തട്ടിക്കൊണ്ടുപോയി കഷണങ്ങളാക്കി രക്തം ഊറ്റിക്കുടിച്ച ശേഷം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രാത്രി ഉറക്കത്തിനിടെ കണ്ട സ്വപ്നരംഗങ്ങളാണ് ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അബ്ദുള്‍ഗഫൂര്‍ പോലീസിന് മൊഴിനല്കി. മധുര എസ്. ആലങ്കുളത്തെ പരേതനായ ഗൗസ് ബാഷയുടെയും ഫാത്തിമയുടെയും മകനാണ് ഖാദര്‍ യൂസഫ്.

ഫാത്തിമയും ഖാദര്‍ യൂസഫും ഗൗരി പാളയത്തിലെ ദര്‍ഗയിലാണ് കഴിഞ്ഞിരുന്നത്. അതേ ദര്‍ഗയില്‍ത്തന്നെയാണ് അബ്ദുള്‍ഗഫൂറും ഭാര്യ റംലയും താമസിക്കുന്നത്. അതിനിടയിലാണ് കുഞ്ഞിന്റെ രക്തം കുടിച്ചാല്‍ അമാനുഷികശക്തിയും മന്ത്രശക്തിയും കിട്ടുമെന്ന് അബ്ദുള്‍ഗഫൂര്‍ സ്വപ്നംകണ്ടത്.

തൊട്ടടുത്ത ദിവസംതന്നെ അര്‍ധരാത്രി ഫാത്തിമയോടൊപ്പം ഉറങ്ങുകയായിരുന്ന ഖാദര്‍ യൂസഫിനെ അബ്ദുള്‍ഗഫൂറും ഭാര്യയും തട്ടിയെടുത്തു. രാമനാഥപുരത്ത് കായല്‍ പട്ടിനം എന്ന സ്ഥലത്തുകൊണ്ടുപോയി കുട്ടിയെ കഷണങ്ങളായി വെട്ടിയശേഷം ചോര ഊറ്റിയെടുത്തു.

അവിടെനിന്ന് കുലശേഖര പട്ടിനത്തിലേക്ക് പോകുന്ന വഴിയിലുള്ള കല്ലാമൊഴി കടല്‍ക്കരയില്‍ തലഭാഗം കുഴിച്ചിട്ടു. അവിടെവെച്ചുതന്നെ ചോര കുടിയ്ക്കുകയും ചെയ്തു. മറ്റു ശരീരഭാഗങ്ങള്‍ ഏര്‍വാടി ദര്‍ഗയ്ക്ക് അടുത്ത കാട്ടുപള്ളിക്ക് സമീപം കുഴിച്ചിട്ടശേഷം അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്ന് അബ്ദുള്‍ഗഫൂറും ഭാര്യ റംലയും പോലീസിന് മൊഴിനല്കി.

കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് ഫാത്തിമ ഗൗരി പാളയം പോലീസില്‍ നല്കിയ പരാതിയിലാണ് അബ്ദുള്‍ ഗഫൂറും ഭാര്യയും അറസ്റ്റിലായത്. പോലീസ് ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിന്റെ തല കല്ലാമൊഴിയില്‍നിന്നും കണ്ടെടുത്തിരുന്നു.

അബ്ദുള്‍ഗഫൂറിന് ആദ്യവിവാഹത്തില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാളുടെ പ്രത്യേക മാനസികാവസ്ഥയുമായി യോജിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യഭാര്യ അബ്ദുള്‍ഗഫൂറുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് റംലയെ വിവാഹംകഴിച്ചു. റംലയെ ഗൗരിപാളയത്തെ ദര്‍ഗയില്‍ കൊണ്ടുവന്ന് മൊട്ടയടപ്പിച്ചശേഷം മാന്ത്രിക ചടങ്ങുകളില്‍ പങ്കാളിയായി കൊണ്ടുപോവുകയാണ് അബ്ദുള്‍ഗഫൂര്‍ ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X