Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീഷണിപ്പെടുത്തിയുള്ള സെക്‌സ് ബലാല്‍സംഗം

ദില്ലി: ഭയപെടുത്തി ലൈംഗിക ബന്ധത്തിന് സമ്മതം നേടിയെടുക്കുന്നത് ബലാത്സംഗമായി മാത്രമേ പരിഗണിക്കാനാവൂ എന്ന് കോടതി.

ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുന്നതിനെ ഇരുകൂട്ടരുടെയും സമ്മതത്തോടെയുള്ള സാധാരണ ലൈംഗിക ബന്ധമായി പരിഗണിക്കാന്‍ കഴിയില്ല എന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി സതാശിവവും പി എസ് ചൌഹാനും അടങ്ങുന്ന ബഞ്ചാണ് നിര്‍ണായകമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സത്യപാല്‍ സിംഗ് എന്നയാള്‍ നല്‍കിയ അപ്പീല്‍ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയായിരുന്നതിനാല്‍ തന്നെ കേസിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കുകയായിരുന്നു എന്ന് സത്യപാല്‍ സിംഗ് ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ബലാത്സംഗത്തില്‍ ശാരീരിക ബലം പ്രയോഗിച്ചില്ലെങ്കില്‍പ്പോലും ഭീഷണിപ്പെടുത്തുകയെന്നത് ബലപ്രയോഗവും കുറ്റകരവുമാണെന്നും ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

ദുഷ്‌കീര്‍ത്തി പേടിച്ച് ബലാത്സംഗ ഇരയോ കുടുംബമോ അനാവശ്യമായി ഒരാളെ കുടുക്കാന്‍ സാധ്യത കുറവാണെന്നും അപ്പീലില്‍ വിധി പറഞ്ഞുകൊണ്ട് കോടതി നിരീക്ഷിച്ചു.

മാനഭംഗത്തിന് ഇരയാവുന്ന സ്ത്രീയോടുള്ള സമൂഹത്തിന്റെ പെരുമാറ്റം വലിയൊരു ഘടകമാണ്. അഭിമാന പ്രശ്‌നമായതിനാല്‍ ഇത്തരം കേസുകളില്‍ പൊലീസിനെയോ കോടതിയെയോ സമീപിക്കണോ എന്ന് കുടുംബാംഗങ്ങള്‍ കൂടി തീരുമാനിക്കേണ്ടതുണ്ട് എന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+