ബാര്‍ ജോലി ചെയ്യിക്കാന്‍ യുവതികളെ തടങ്കലിലിട്ടു

കഴിഞ്ഞ ദിവസം പൊലീസ് ഇത്തരത്തിലുള്ള 15 പെണ്‍കുട്ടികളെ തടവറയില്‍ നിന്നും മോചിപ്പിച്ചു. ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടുവന്ന കുട്ടികളെയാണ് ബാറില്‍ പണിചെയ്യിക്കാനായി തടവറയില്‍ പാര്‍പ്പിച്ചത്.
ശനിയാഴ്ച രാത്രിയിലാണ് പൊലീസ് ഇവരെ രക്ഷപ്പെടുത്തിയത്. കൊല്‍ക്കത്ത, ഹിമാചല്‍ പ്രദേശ്, ദില്ലി എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ കൊണ്ടുവന്നത്. ബിരുദധാരികളായി ഇവര്‍ക്കെല്ലാം 25വയസ്സിന് താഴെമാത്രമേ പ്രായമുള്ളു.
ഒരു മാസമായി ഇവരെ നാലംഗസംഘം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഉയര്‍ന്ന ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവരെ ഇവിടെ എത്തിച്ചത്. എന്നാല്‍ പിന്നീട് ബാറില്‍ ഡാന്‍സ് ചെയ്യാനും മദ്യം വിളമ്പാനുമെല്ലാം നിര്‍ബ്ബന്ധിക്കുകയായിരുന്നു.
ഇവരുടെ കയ്യില്‍ നിന്നും സംഘം മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങിയിരുന്നു. അതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. കൂട്ടത്തിലുള്ള ഒരു പെണ്‍കുട്ടി തന്ത്രപൂര്‍വ്വം പൊലീസില്‍ വിളിച്ചാണ് വിവരം അറിയിച്ചത്.
ഇവരെ രക്ഷപ്പെടുത്തിയ പൊലീസ് ഹരിപ്രസാദ്, മനോജ്, ബാബു, മഞ്ജുനാഥ് എന്നിവരെ അറസ്റ്റുചെയ്യുകയും ചെയ്തിരു. പെണ്‍കുട്ടികളെ കൊണ്ടുവന്ന് ലൈംഗികചൂഷണത്തിനും മാറ്റുമായി ഉപയോഗിക്കുന്ന വന്‍ റാക്കറ്റിന്റെ കണ്ണികളാണ് ഇവരെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം റസിഡന്‍സി റോഡിലെ ഒരു ക്ലബില്‍ നിന്ന് 18 ബാര്‍ നര്‍ത്തകികളെയും ഹെബലിലെ ഒരു ഫഌറ്റില്‍ നിന്ന് 36 പെണ്‍കുട്ടികളെയും പോലീസ് പിടികൂടിയിരുന്നു. ഇവരെല്ലാം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബിരുദധാരികളുമായിരുന്നു.












Click it and Unblock the Notifications