വിവാഹേതര ബന്ധം; ബന്ധുക്കള്‍ യുവതിയെ കൊലപ്പെടുത്തി
ഹൈദരാബാദ് വിവാഹേതര ബന്ധത്തിന്റെ പേരില്‍ പിതാവും സഹോദരന്മാരും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി.
ഉത്തരേന്ത്യയില്‍ മാത്രം കേട്ടിരുന്ന അഭിമാനക്കൊലപാതകം തെക്കേ ഇന്ത്യയിലേയ്ക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. ഭാഗ്യലക്ഷ്മിയെന്ന യുവതിയാണ് എസ്ആര്‍ നഗറിലുള്ള സ്വന്തം വീട്ടില്‍ വച്ച് കൊല്ലപ്പെട്ടത്.
ആഗസ്റ്റ് 2ന് തിങ്കളാഴ്ച ഉച്ചതിരിഞ്ഞാണ് കൊലപാതകം നടന്നത്. കൊലനടത്തിയശേഷം ഒരു സഹോദരന്‍ പൊലീസ് സ്റ്റേഷനില്‍ച്ചെന്ന് സംഭവം അറിയിക്കുകയായിരുന്നുവത്രേ. പിന്നീട് പൊലീസ് മറ്റു രണ്ടുപേരെയും അറസ്റ്റുചെയ്തു.
1998ലാണ് ലക്ഷ്മി വിവാഹിതയായത്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്. ഭര്‍ത്താവിന്റെ കുടുംബവുമായുള്ള വഴക്ക് മൂലം ലക്ഷ്മിയും മക്കള്‍ക്കൊപ്പം ഭര്‍ത്താവില്‍ നിന്നും അകന്ന് കഴിയുകയാണ്.
തൊട്ടടുത്തുള്ള ബാര്‍ബര്‍ ഷോപ്പ് ഉടമയുമായി ലക്ഷ്മിക്ക് അവിഹിതബന്ധമുണ്ടെന്ന് നാട്ടില്‍ കഥ പ്രചരിച്ചിരുന്നു, ഇതില്‍ നാണക്കേടു തോന്നിയ പിതാവും സഹോദന്മാരും ഇവരെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കുടുംബത്തിന്റെ അഭിമാനം കാക്കാനാണ് ലക്ഷ്മിയെ കൊന്നതെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications