ഇറാഖ് ദൗത്യം അമേരിക്ക അവസാനിപ്പിക്കുന്നു

വന്‍നശീകരണായുധങ്ങളുണ്ടെന്നാരോപിച്ചാണ് അമേരിക്ക സദ്ദാം ഹുസൈന്‍ ഭരിച്ചിരുന്ന ഇറാഖിനെ ആക്രമിച്ചത്. ലക്ഷങ്ങള്‍ കൊല്ലപ്പെട്ട യുദ്ധത്തിനൊടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെയും കൂട്ടാളികളെയും അമേരിക്ക തൂക്കിലേറ്റുകയും ചെയ്തു.
ഭരണത്തിലേറുമ്പോള്‍ തന്നെ ഇറാഖില്‍ നിന്നും പിന്‍മാറ്റം താന്‍ വ്യക്തമാക്കിയതാണ്. അതിനു മാറ്റമുണ്ടാകില്ലെന്ന് ഒബാമ വ്യക്തമാക്കി.
ഇറാഖിലെ സൈനികരെ പരിശീലിപ്പിക്കുന്നതിനും മറ്റുമായി 35,000 മുതല്‍ 50,000 വരെ സൈനികരെ തല്‍ക്കാലം അവിടെ നിലനിര്‍ത്തും. 2011 ഡിസംബര്‍ 31നുശേഷം മുഴുവന്‍ സൈനികരെയും പിന്‍വലിക്കും. 65,000യുഎസ് സൈനികരാണ് ഇപ്പോള്‍ ഇറാഖില്‍ ഉള്ളത്. യുദ്ധം അവസാനിച്ചെങ്കിലും യുഎസിന്റെ പാവ സര്‍ക്കാര്‍ ഭരിയ്ക്കുന്ന ഇറാഖിലിപ്പോഴും നൂറുകണക്കിന് പേരാണ് ഓരോ ആഴ്ചയും കൊല്ലപ്പെടുന്നത്.
16 മാസത്തിനുള്ളില്‍ ഇറാഖില്‍ നിന്നു യുഎസ് സൈന്യത്തെ പിന്‍വലിക്കുമെന്ന് തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ഒബാമ വാഗ്ദാനം ചെയ്തിരുന്നു.












Click it and Unblock the Notifications