കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി സര്‍ചാര്‍ജ്ജ് പിന്‍വലിച്ചു

  • By Ajith Babu
Google Oneindia Malayalam News

Fuel surcharge on power to go
തിരുവനന്തപുരം: പ്രതിമാസം 120 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സര്‍ച്ചാര്‍ജ് പിന്‍വലിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടു.

സെപ്തംബര്‍ ഒന്നുമുതല്‍ സര്‍ച്ചാര്‍ജ് പിരിയ്‌ക്കേണ്ടെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. സര്‍ച്ചാര്‍ജ് പിന്‍വലിക്കണമെന്ന പരാതിയില്‍ ഹിയറിങ് നടത്തിയതിന് ശേഷമാണ് ഇത്തരവ്. വൈദ്യുതി ബോര്‍ഡ് ലാഭത്തിലാണെന്ന് റെഗുലേറ്ററി കമ്മീഷന്‍ കണ്ടെത്തി.

സര്‍ച്ചാര്‍ജ് പിന്‍വലിച്ചത് നടപടി ക്രമങ്ങളുടെ ലംഘനമാണെന്ന് വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ പ്രതികരിച്ചു. റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും വെളിപ്പെടുത്തി. ഇതിനായി നിയമവശങ്ങള്‍ പരിശോധിച്ചു വരുകയാണ്. 2003ലെ വൈദ്യുതി നിയമപ്രകാരം കമ്മീഷന്‍ ഒരിക്കല്‍ എടുത്ത തീരുമാനത്തില്‍ വസ്തുതാപരമായ തെറ്റുണ്ടെങ്കില്‍ മാത്രമേ അതു പുനഃപരിശോധിക്കാനാവൂ എന്ന വാദമുയര്‍ത്തിയാണ് അവര്‍ മുന്നോട്ടു നീങ്ങുന്നത്.

യൂണിറ്റിന് 25 പൈസ നിരക്കില്‍ സപ്തംബര്‍ 30 വരെ സര്‍ച്ചാര്‍ജ് പിരിക്കാനാണ് ബോര്‍ഡിന് നേരത്തേ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നത്. 2009 ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെ താപവൈദ്യുതി വാങ്ങിയ വകയില്‍ അധികം ചെലവായ 195 കോടി രൂപ പിരിച്ചെടുക്കുകയായിരുന്നു ലക്ഷ്യം.

ഹിയറിങ്ങിനിടെ, സര്‍ച്ചാര്‍ജ് ഇനത്തില്‍ ഇതുവരെ പിരിച്ച തുകയുടെ വിശദാംശങ്ങള്‍ ബോര്‍ഡ് കമ്മീഷനെ അറിയിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുക ബോര്‍ഡ് പിടിച്ചെടുത്തിട്ടുണ്ടായിരിക്കുംഎന്ന നിഗമനത്തില്‍ കമ്മീഷന്‍ എത്തുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X